സമസ്ത ഭവനം: രണ്ടാംഘട്ട വീടുകളുടെ താക്കോല്‍ദാനം സെപ്റ്റംബറില്‍
കല്പറ്റ: പ്രളയത്തില്‍ നഷ്ടപ്പെട്ട വീടുകള്‍ പുനര്‍ നിര്‍മിക്കുന്നതിന് സമസ്ത വയനാട് ജില്ലാ ഘടകം രൂപീകരിച്ച ആശ്വാസ് ട്രസ്റ്റ് പ്രഖ്യാപിച്ച നൂറ് വീടുകളില്‍ രണ്ടംഘട്ടത്തിലെ പത്ത് വീടുകളുടെ താക്കോല്‍ ദാനം സെപ്റ്റംബറില്‍ നടത്തും.
മൂന്നാം ഘട്ടത്തിലെ പത്ത് വീടുകളുടെ നിര്‍മാണം സെപ്റ്റംബറില്‍ തന്നെ ആരംഭിക്കാനും കല്‍പ്പറ്റ സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റ് യോഗം തീരുമാനിച്ചു.
ഭവന നിര്‍മാണ പദ്ധതിയിലേക്ക് ബലി പെരുന്നാള്‍ സുദിനത്തിലോ തൊട്ടടുത്ത വെള്ളിയാഴ്ചയോ ഫണ്ടുകള്‍ ശേഖരിച്ച് അയച്ചു കൊടുക്കുവാനും ബന്ധപ്പെട്ട മഹല്ല് ഭരവാഹികളോട് യോഗം അഭ്യര്‍ഥിച്ചു. ആദ്യഘട്ടത്തിലെ 10 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ച് കഴിഞ്ഞതാണ്.
യോഗം മദ്റസ മാനേജ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ചെയര്മാന് പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. എം.ഹസന് മുസ്ലിയാര്, കെ.സി മമ്മൂട്ടി മുസ്ലിയാര്, സി.മൊയ്തീന് കുട്ടി, അഷ്റഫ് ഫൈസി, കെ.മുഹമ്മദ് കുട്ടി ഹസനി, കെ.എ നാസര്‍ മൗലവി, ഹാരിസ് ബനാന സംസാരിച്ചു. കണ്‍വീനര്‍ പി.സി ഇബ്രാഹിം ഹാജി സ്വാഗതവും കാഞ്ഞായി ഉസ്മാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."