'യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണം'- സി.പി.എം ബംഗാള്‍ ഘടകം പ്രമേയം പാസാക്കി
ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് നിലപാട് കടുപ്പിച്ച് ബംഗാള്‍ ഘടകം. സി.പി.എം ബംഗാള്‍ സംസ്ഥാന സമിതി പ്രമേയം പാസാക്കി. പ്രമേയം പി.ബിക്ക് അയക്കാനും തീരുമാനമായി. പ്രമേയം വന്നാല്‍ ചര്‍ച്ച ചെയ്യുമെന്നു കേന്ദ്ര നേതാക്കള്‍ പ്രതികരിച്ചു.
പാര്‍ട്ടിയുടെ സ്്റ്റേറ്റ് സെക്രട്ടറിയേറ്റിലാണ് തീരുമാനം. അതേസമയം യെച്ചൂരിക്ക് രണ്ടുതവണയില്‍ കൂടുതല്‍ സീറ്റ് നല്‍കേണ്ടെന്ന മാനദണ്ഡവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാജ്യസഭാംഗമാകുന്നത് ശരിയല്ലെന്ന നിലപാടും തടസമായിനില്ക്കുന്നുമുണ്ട്.
സി.പി.എം കീഴ്വഴക്കം അനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി അംഗത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ പാര്‍ട്ടിയെ രാജ്യസഭയില്‍ പ്രതിനിധീകരിക്കുന്നുവെന്ന കീഴ്വഴക്കം നേരത്തെ ഉണ്ടായിരുന്നില്ല. രാജ്യസഭാ പ്രതിനിധിയായ ശേഷമാണ് യെച്ചൂരി പാര്‍ട്ടി സെക്രട്ടറിയായതെന്നും സീറ്റ് നഷ്ടപ്പെടാതിരിക്കാനാണ് തല്‍സ്ഥാനത്ത് തുടര്‍ന്നതെന്നുമായിരുന്നു സി.പി.എം ഇതുവരെ വാദിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."