HOME
DETAILS
MAL
മദ്യനയം; സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് വഞ്ചനയെന്ന് ഡോ.എം.സൂസൈപാക്യം
backup
June 02 2017 | 08:06 AM
തിരുവനന്തപുരം: മദ്യശാലകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ എന്‍.ഒ.സി വേണ്ടെന്ന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് വഞ്ചനയെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസൈപാക്യം. ഓര്‍ഡിനന്‍സിനെതിരെ മതമേലധ്യക്ഷന്‍മാരും മദ്യവിരുദ്ധ പ്രവര്‍ത്തകരും ഗവര്‍ണറെ കണ്ടതിനു ശേഷമായിരുന്നു പ്രതികരണം. ഒളിഞ്ഞും തെളിഞ്ഞും മദ്യലോബിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത് . ഇത്തരം ജനദ്രോഹ നടപടികളില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുനില്‍ക്കണം. ജൂണ്‍ എട്ടിന് നിയമസഭയിക്ക് മുന്നില്‍ മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."