54 ദിവസം പിന്നിട്ടിട്ടും മൃതദേഹം ലഭിച്ചില്ല: പ്രതിബിംബം സംസ്കരിച്ചു
മടിക്കേരി: കുടകിലെ ജോഡുപാലയിലുണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും കാണാതായ മകളുടെ മൃതദേഹം 54 ദിവസം പിന്നിട്ടിട്ടും കണ്ടത്താന്‍ കഴിയാത്തതിനാല്‍ കുടുംബാംഗങ്ങള്‍ പ്രതീകാത്മകമായി പെണ്‍കുട്ടിയുടെ ശവസംസ്കാരം നടത്തി.
മടിക്കേരിക്കടുത്തു ബെട്ടത്തൂറില് താമസിക്കുന്ന കുടിയറ സോമയ്യ-ജയന്തി ദമ്പതികളുടെ മകള്‍ കെ.എസ് മഞ്ചുള (17) യാണ് പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ജോഡുപാലയിലെ ഉദേമഹേശ്വര സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഓഗസ്റ്റ് പതിനേഴിന് രാവിലെ ഉണ്ടായ പ്രളയത്തില്‍ മഞ്ചുളയും ഗൗരമ്മയും ഭര്‍ത്താവ് ബസപ്പയും മകള്‍ മോനിഷയും അടങ്ങുന്ന കുടുംബം ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൂന്നുപേരുടെ മൃതദേഹം ലഭിച്ചെങ്കിലും മഞ്ചുളയുടെ മൃതദേഹം 54 ദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ല. തുടര്‍ന്നാണ് കുടുംബം കഴിഞ്ഞ ദിവസം മഞ്ചുളയുടെ പ്രതീകാത്മക പ്രതിബിംബം ഉണ്ടാക്കി സംസ്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."