ദുരൂഹസാഹചര്യത്തില്‍ ആടുകള്‍ ചത്തൊടുങ്ങി
കൊല്ലങ്കോട്: മുതലമട വെള്ളാരം കടവ് കാട്ടുപതി ആദിവാസി കോളനിയില്‍ 16 ആടുകള്‍ ദുരൂഹസാഹചര്യത്തില്‍ ചത്തൊടുങ്ങി. കാട്ടുപതി ആദിവാസി കോളനിയിലെ ശരവണന്റെ ഒന്‍പത് ആടുകളുംകുമാരന്‍ മൂന്ന് ആടുകളുംവെള്ളയന്റെ നാല് ആടുകളുമാണ് ബുധന്‍, വ്യാഴം ദിവസങ്ങളിലായി വീടുകളിലെ ആട്ടിന്‍ തൊഴുത്തില്‍ ചത്തൊടുങ്ങിയത്. ചുള്ളിയാര്‍ ഡാമിലും പരിസരപ്രദേശങ്ങളിലെ മാവിന്‍ തോട്ടങ്ങളിലുമായി മേച്ചില്‍പുറങ്ങളില്‍ നിന്നും ിതിരിച്ച് വീടുകളില്‍എത്തിയ ആടുകളാണ് ഒന്നിനു പുറകെ ഒന്നായി ചത്തൊടുങ്ങിയത്.
രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് വരെകീടനാശിനി തളിച്ചിരുന്ന മാവിന്‍ തോട്ടങ്ങളിലെ പുല്‍മേടുകളില്‍ മേഞ്ഞിരുന്നആടുകള്‍ ഡാമിനോട് ചേര്‍ന്ന കുഴിയിലെ വെള്ളം കുടിക്കുകയും ചെയ്തതായി കാട്ടുപതി കോളനിവാസികള്‍ പറഞ്ഞു. ചുള്ളിയാര്‍ ഡാമിന്റെസമീപപ്രദേശങ്ങളിലാണ്കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആടുകളെ മേച്ചിരുന്നത്. തീറ്റതേടിയിറങ്ങിയ ആടുകള്‍ തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ വയര്‍ വീര്‍ക്കുകയും ഓരോന്നായി ചത്തൊടുങ്ങുകയുമാണുണ്ടായതെന്ന് കോളനിവാസിയായ കുമാരന്‍ പറയുന്നു. ചിലആടുകള്‍ക്ക് വായില്‍ നിന്നും വെളുത്ത ശ്രവം ഉണ്ടായിരുന്നു. മൃഗസംരക്ഷണ വകുപ്പ്പാലക്കാട് ജില്ല എപ്പിഡമോളജിസ്റ്റ് ഡോ. സുമയുടെ നേതൃത്വത്തിലുള്ള സംഘം കാട്ടുപതി കോളനിയിലെത്തി മൂന്ന് ആടുകളെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആടുകളുടെ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് കൊണ്ടുപോയി.വിഷം അകത്തുചെന്നാണ് ആടുകള്‍ ചത്തതെന്ന് പ്രാഥമിക പരിശോധനയില്‍ അറിഞ്ഞതായും വിദഗ്ദ്ധ പരിശോധനക്കു ശേഷം ഫലം അറിയുമെന്ന് മൃഗഡോക്ടര്‍മാര്‍ പറഞ്ഞു.
ആടുകള്‍ മേഞ്ഞിരുന്ന ചുള്ളിയാര്‍ ഡാമിനു സമീപത്തുള്ള മാവിന്‍ തോട്ടത്തില്‍ രണ്ട് ദിവസം മുമ്പ് മാവിന് കീടനാശിനി തളിച്ചിരുന്നതിനാല്‍ മാവിന്‍ തോട്ടത്തിലെ മണ്ണ്, ഇല, സമീപത്തെ ജലാശയത്തിലെ ജലം എന്നിവ പരിശോധിക്കണമെന്ന് കോളനിവാസികള്‍ ആവശ്യപ്പെട്ടു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗം കണ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരായ ജെസി കെ.ജി ജോബി ജോണ്‍, അമ്പിളി, ജൈസിങ്ങ് എന്നിവരടങ്ങുന്ന സംഘമാണ് ഡോക്ടര്‍മാരോടൊപ്പം കാട്ടുപതി കോളനിയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."