HOME
DETAILS
MAL
അഞ്ചുമണിക്കൂര്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കാന്‍ ദൃശ്യാ ഗോപിനാഥ്
backup
October 12 2018 | 08:10 AM
തൃശൂര്‍: തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കാന്‍ കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദൃശ്യാ ഗോപിനാഥ്.സ്ത്രീകള്‍ക്ക് പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെയാണ് പുനലൂര്‍ സ്വദേശിയായ കലാകാരി പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.
മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ കഥകള്‍ കൂട്ടിയിണക്കി ശ്രീകൃഷ്ണ കഥാമൃതംതുള്ളല്‍ പഞ്ചമം എന്ന പേരിലാണ് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുക. സാമൂഹികവിമര്‍ശനവും ഉള്‍ച്ചേരുന്ന പാഠങ്ങളെന്ന നിലയിലാണ് താന്‍ ഓട്ടന്‍ തുള്ളലിനെ കാണുന്നതെന്ന് ദൃശ്യ ഗോപിനാഥ് പറഞ്ഞു. 13ന് വൈകിട്ട് നാലിന് തൃശൂര്‍ റീജ്യനല്‍ തിയറ്ററിലാണ് ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നത്. പുനലൂര്‍ കരവാളൂര്‍ മംഗലത്ത് വീട്ടില്‍ അഡ്വ. പി.എന്‍ ഗോപിനാഥന്‍ നായരുടെയും രോഹിണിയുടെയും രണ്ടാമത്തെ മകളാണ്. വാര്‍ത്താസമ്മേളനത്തില്‍ മണലൂര്‍ ഗോപിനാഥന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."