പട്ടിണി: കുട്ടികളുടെ പഠനം ഉപേക്ഷിക്കേണ്ടിവന്ന കുടംബത്തിന് നന്മ മനസുകളുടെ സഹായം
കുന്നംകുളം: വിശപ്പിന് മുന്നില്‍ തളര്‍ന്ന് കുട്ടികളുടെ പഠനം ഉപേക്ഷിക്കേണ്ടിവന്ന കുടംബത്തിന് താങ്ങായി നന്മ നിറഞ്ഞ മനസുകള്‍ ഒരുമിക്കുന്നു. കടവല്ലൂര്‍ പഞ്ചായത്ത് വടക്കേകോട്ടോലിലെ നാലംഗ കുടംബത്തിന് സഹായമായി നിരവധി പേരെത്തി. കാട്ടകാമ്പാല് വില്ലേജ് ഓഫിസര്‍ എ. ഷറഫുദ്ദീന്‍ റിയാസിന്റെ കുടുംബത്തിന് ആവശ്യമായി ഗ്യാസ് അടുപ്പും ഉപകരണങ്ങളും നല്‍കി.
പഴഞ്ഞി ഗവ. സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് കെ.കെ സുനില്‍ കുമാര്‍ റിയാസിന്റെ മൂത്ത മകന്റെ തുടര്‍പഠനത്തിനായുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ഇന്ത്യയിലേയും, വിദേശത്തേയും ഒട്ടനവധി പേരാണ് വിവരങ്ങള്‍ അന്വേഷിക്കുകയും സഹായ വാഗ്ദാനം നടത്തുകയും ചെയ്യുന്നത്. രണ്ടു ദിവസം മുന്‍പാണ് കോട്ടേലില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി റിയാസിന്റെ കുടംബത്തെ കുറിച്ചുള്ള വിവരം പുറം ലോകം അറിയുന്നത്. അപകടത്തില്‍ പരുക്കേറ്റ റിയാസിന് തൊഴിലെടുക്കാനാകാതായതോടെയാണ് കുടംബം ദുരിതത്തിലായത്.
ആകെയുള്ള രണ്ട് സെന്റ് സ്ഥലത്ത് വീട് നിര്‍മിക്കാന്‍ പണം നല്‍കിയെങ്കിലും ചതിക്കപെട്ടു. ഇതോടെ ഇനി എന്ത് എന്ന ചോദ്യത്തിന് മുന്നില്‍ തളര്‍ന്നിരിക്കുമ്പോഴാണ് ദൃശ്യമാധ്യമങ്ങളിലൂടെ വിവരം പുറം ലോകമറിഞ്ഞത്. തണലിന്റെ നേതൃത്വത്തില്‍ ഇവരുടെ വീട് പുനര്‍ നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
റിയാസിന്റെ ചികിത്സാ ചിലവുകള്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഏറ്റെടുക്കാനും തീരുമാനിച്ചു. ടി.സി വാങ്ങിയെങ്കിലും രണ്ട് വിദ്യാര്‍ഥികളും വ്യാഴാഴ്ച മുതല്‍ സ്‌കൂളില്‍ പോയി തുടങ്ങി. പി.ടി.എയും അധ്യാപകരും ചേര്‍ന്ന് ഇവരെ സ്വീകരിക്കുയും ആവശ്യമായ പിന്തുണ ഉറപ്പു നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."