നിയോമില്‍ ലുലു ഗ്രൂപ്പ് 500 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് എം.എ യൂസുഫലി
റിയാദ്: സഊദിയുടെ സ്വപ്ന പദ്ധതിയായ നിയോമില്‍ 500 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ലുലു ഗ്രൂപ്പിനുണ്ടാകുമെന്ന് എം.എ യൂസുഫലി പറഞ്ഞു. സഊദിയിലെ ലുലു ഗ്രൂപ്പിന്റെ സഊദിയിലെ പതിനാലാമത് ഷോപ്പിംഗ് മാള്‍ തബൂക്കില്‍ ഉദ്ഘാടന ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് യൂസുഫലി ഇക്കാര്യം വ്യക്തമാക്കിയത്.
2020 ഓടെ സഊദിയില്‍ 15 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്നും ഒരു ബില്യണ്‍ റിയാല്‍ മുതല്‍ മുടക്കിലായിരിക്കും ഇവ ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രഖ്യാപിച്ച ഈ പദ്ധതിയില്‍ പെട്ട രണ്ടു സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇതിനകം തുറന്നുവെന്നും ഈ വര്‍ഷാവസാനം മറ്റു മൂന്നെണ്ണം തുറക്കാനുള്ള പ്രവൃത്തികള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടെണ്ണം ജിദ്ദയിലും ദമാം, അല്‍ ഖര്‍ജ്, വടക്കന്‍ റിയാദ് എന്നിവിടങ്ങളില്‍ ഓരോന്നുമാണ് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ ഉള്‍പ്പെടുന്നത്. സഊദി ലുലു ഗ്രൂപ്പ് മുവ്വായിരത്തിലധികം സഊദികള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 1200 പേരും വനിതകളാണ്. 2020 ഓടെ കൂടുതല്‍ ലുലു മാളുകള്‍ തുറക്കുമ്പോള്‍ 6000 ത്തിലധികം സഊദികള്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് സി.ഇ.ഒ സെയ്ഫീ രൂപവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി, സഊദി ഡയറക്ടര്‍ ശഹീം മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.
തബൂക്ക് മേയര്‍ ഫാരിസ് എം അല്‍ ശഹ്‌റാനി തബൂക്ക് ലുലു മാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തബൂക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ സയിദ് അലി അല്‍ അസീരിയടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. 145,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് ഇവിടെ മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."