കശ്മിര്‍ പ്രമേയം കീറിയെറിഞ്ഞു; ഹൈബിക്കും പ്രതാപനും ശാസന
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തു കളയുന്ന പ്രമേയം ലോക്‌സഭയില്‍ കീറിയെറിഞ്ഞ കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ ശാസന. ഇന്നലെ രാവിലെ ചേംബറിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സ്പീക്കറുടെ നടപടി.
കശ്മിര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ധൃതിപിടിച്ച് പ്രമേയം അവതരിപ്പിച്ചതിനെ പ്രതിപക്ഷം എതിര്‍ക്കുകയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പ്രതിപക്ഷ എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. ഇതിനിടെയാണ് ഹൈബി ഈഡനും ടി.എന്‍ പ്രതാപനും പ്രമേയം കീറിയെറിഞ്ഞത്. സഭാനടപടികളുടെ വിഡിയോ പരിശോധിച്ചശേഷമാണ് സ്പീക്കര്‍ ഓം ബിര്‍ള ഹൈബി ഈഡനെയും ടി.എന്‍. പ്രതാപനെയും ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. പ്രമേയം കീറിയെറിഞ്ഞത് ശരിയായ നടപടിയല്ലെന്നും ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സഭയില്‍ മര്യാദ പാലിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."