കൊട്ടിയൂരില്‍ സമാന്തര റോഡിന് ഭൂമി ഏറ്റെടുത്തില്ല; ലക്ഷങ്ങള്‍ പാഴായി
കേളകം: വൈശാഖ മഹോത്സവ കാലത്തെ തീര്‍ഥാടകരുടെ സുഗമമായ ദര്‍ശനത്തിന് വഴിയൊരുക്കാന്‍ കണിച്ചാര്‍ കാളികയം മുതല്‍ അക്കര കൊട്ടിയൂര്‍ വരെയുള്ള സമാന്തര റോഡ് നിര്‍മാണത്തിന് അനുവദിച്ച തുക മരാമത്ത് വകുപ്പിന്റെ അനാസ്ഥ മൂലം പാഴായി. ഇരട്ടത്തോട്ടില്‍ സ്ഥലമേറ്റെടുക്കാന്‍ 14.72 ലക്ഷം സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവ് പുറത്തുവന്നിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കാതിരുന്ന പൊതുമരാമത്ത് അധികൃതരുടെ പിടിപ്പുകേടാണ് തുക നഷ്ടമാകാന്‍ കാരണം. വീണ്ടും പണം അനുവദിച്ച് കിട്ടുന്നതിന് വാര്‍ഡ് അംഗം ജോയ് വേളുപുഴയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഫലമായി നെഗോഷിയേറ്റ് ആക്ട് പ്രകാരം സ്ഥലമേറ്റെടുക്കാന്‍ കലക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ ഉത്തരവ് അടങ്ങിയ ഫയല്‍ ഗവ. പ്ലീഡര്‍ക്ക് കൈമാറിയിരിക്കുകയാണ്. വൈശാഖ മഹോത്സവ കാലത്ത് കൊട്ടിയൂര്‍ മുതല്‍ മണത്തണ വരെ ഗതാഗതകുരുക്ക് ഉണ്ടായപ്പോള്‍ അന്നത്തെ കണ്ണൂര്‍ കലക്ടര്‍ ആയിരുന്ന ഡോ. ഡബ്ല്യു.ആര്‍ റെഡ്ഡി വിഭാവനം ചെയ്തതാണ് സമാന്തര റോഡ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."