പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു
പേരാമ്പ്ര: പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂര്‍, നടുക്കണ്ടി പാറ ഭാഗങ്ങളില്‍ കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു.
കുലയെടുക്കാറായ തെങ്ങും കവുങ്ങുകളും വാഴയും വെട്ടി നശിപ്പിച്ചു. വയല്‍ നികത്തല്‍ നിയമത്തിന്റെ പേരില്‍ പ്രദേശത്ത് ചില വ്യക്തികളെ തിരഞ്ഞ് പിടിച്ച് ദ്രോഹിക്കുന്നതായി കര്‍ഷകരുടെ പരാതിയും വയല്‍ നികത്തി തെങ്ങും കവുങ്ങും സ്ഥാപിക്കുന്നതായിട്ടും പരാതി നിലനില്‍ക്കുന്നതിനിടയിലാണ് വെട്ടിനശിപ്പിക്കല്‍ സംഭവമുണ്ടായത്.
വെട്ടിനശിപ്പിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് നടുക്കണ്ടി പാറയില്‍ പ്രകൃതിസംരക്ഷണ സമിതിയുടെ പേരില്‍ പ്രതിഷേധ സംഗമം നടന്നിരുന്നു.
പറമ്പത്തത്ത് കെ.പി അബൂബക്കര്‍ ഹാജി, പുതിയ മഠത്തില്‍ കുഞ്ഞിമൊയതി, പടവെട്ടിയിടത്തില്‍ ഹമീദ്, ചെക്ക്യോട്ട് മുഹമ്മദ് എന്നിവരുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. ഇവരുടെ പരാതിയില്‍ കേസെടുത്ത പേരാമ്പ്ര പൊലിസ് സംഭവസ്ഥലം സന്ദര്‍ശിച്ച് പ്രതികളെ ഉടന്‍ പിടികൂടാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ പ്രദേശത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ച രീതിയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."