യു.എന്‍ ഹ്യുമന്‍ റൈറ്റ്സ് കൗണ്‍സിലില്‍ ഇന്ത്യക്ക് അംഗത്വം
യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യക്ക് അംഗത്വം. യു.എന്‍ ഹ്യുമന്‍ റൈറ്റ്സ് കൗണ്‍സിലിലേക്കാണ് ഇന്ത്യക്ക് മൂന്നു വര്‍ഷത്തെ കാലയളവില്‍ അംഗത്വം ലഭിച്ചിരിക്കുന്നത്. 2019 ജനുവരി ഒന്നുമുതല്‍ ഇന്ത്യയുടെ അംഗത്വ കാലയളവ് ആരംഭിക്കും.
കഴിഞ്ഞ ദിവസം യു.എന്‍ പൊതുസഭാ സമ്മേളനത്തിനിടെ നടന്ന വോട്ടെടുപ്പില്‍ 188 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇന്ത്യയുടെ കൗണ്‍സില്‍ പ്രവേശം. ഏഷ്യ പസഫിക് വിഭാഗത്തിലാണ് ഇന്ത്യയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഇന്ത്യയ്ക്കൊപ്പം ബഹ്റൈന്‍, ബംഗ്ലാദേശ്, ഫിജി, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങള്‍ക്കും അംഗത്വം ലഭിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ അഞ്ചുരാജ്യങ്ങള്ക്കാണു സമിതിയില്‍ ഒഴിവുണ്ടായിരുന്നത്.
രഹസ്യ വോട്ടെടുപ്പിലൂടെയാണ് സമിതിയിലേക്കു പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്. ഇന്ത്യയ്ക്കു പുറമെ മറ്റ് 17 രാജ്യങ്ങള്‍ക്കും പുതുതായി അംഗത്വം ലഭിച്ചിട്ടുണ്ട്. കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ 97 വോട്ടാണു വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."