HOME
DETAILS

മീ റ്റൂവില്‍ അഴിഞ്ഞു വീഴുന്ന മുഖംമൂടികള്‍

  
backup
October 12 2018 | 20:10 PM

%e0%b4%ae%e0%b5%80-%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%82%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%b5%e0%b5%80%e0%b4%b4

 

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായ കുറേ സ്ത്രീകള്‍ 'മീ റ്റൂ' എന്ന പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന തുറന്നുപറച്ചില്‍ കാംപയിനില്‍ പൊതുസമൂഹം കൊണ്ടാടുന്ന പല പ്രമുഖരുടെയും കപടമാന്യതയുടെ മുഖംമൂടി അഴിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയനേതാക്കളും കലാ, കായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമൊക്കെയായ പല വമ്പന്‍മാരും തങ്ങള്‍ക്കു നേരേ നടത്തിയ അതിക്രമങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ് ഇരകള്‍. ഇതു ചിലര്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ നഷ്ടമാകുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. അതിനപ്പുറം നമ്മുടെ സമൂഹത്തിലെ പൊതുരംഗത്തു സംഭവിച്ച ധാര്‍മികജീര്‍ണത അനാവരണം ചെയ്യുക കൂടിയാണ് ഈ കാംപയിന്‍.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15നു പ്രമുഖ ഹോളിവുഡ് നടി അലീസ മിലാനോയാണ് ഈ കാംപയിനു തുടക്കമിട്ടത്. ഹോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന ചില പ്രമുഖര്‍ നടത്തിയ ലൈംഗികാതിക്രമങ്ങള്‍ അവര്‍ തുറന്നുപറഞ്ഞതു വന്‍വാര്‍ത്തയായി. കഴിഞ്ഞവര്‍ഷം നവംബറില്‍ യു.എസിലെ നിയമവിദ്യാര്‍ഥിയും ഇന്ത്യക്കാരിയുമായ റായ സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍വകലാശാലകളിലെ ചില പ്രമുഖര്‍ നടത്തിയ ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറഞ്ഞതോടെ കാംപയിന്‍ ഇന്ത്യയിലേക്കും വ്യാപിച്ചു. ഏതാനും ദിവസമായി ഇന്ത്യയിലെ ചില വനിതകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ദേശീയരാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കുകയാണ്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ എം.ജെ അക്ബര്‍, പ്രശസ്ത നടന്‍ നാനാ പടേക്കര്‍, പ്രശസ്ത മലയാളനടനും ഭരണപക്ഷ എം.എല്‍.എയുമായ മുകേഷ്, പ്രമുഖ ഗായകരായ അനു മാലിക്, രഘു മിത്തല്‍, ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ലസിത് മലിംഗ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ലൈംഗികാതിക്രമ ആരോപണത്തില്‍ പെട്ടിരിക്കുകയാണ്. ഈ പുരുഷകേസരികള്‍ക്കൊപ്പം ഒരു പ്രമുഖ വനിതയും ആരോപണം നേരിടുന്നുണ്ട്, ഹാസ്യാവതാരക അദിതി മിത്തല്‍. അദിതി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നു പരസ്യമായി പരാതിപ്പെട്ടതു മറ്റൊരു ഹാസ്യാവതാരകയാണ്. ഇതില്‍ എം.ജെ അക്ബറിനെതിരായ ആരോപണം വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്കു തിരികൊളുത്തിയിട്ടുണ്ട്. ആരോപണത്തില്‍ കഴമ്പുണ്ടെന്നു ബി.ജെ.പി നേതൃത്വത്തിനു ബോധ്യപ്പട്ടതായാണു വിവരം. ബി.ജെ.പിയിലെ പല വനിതാനേതാക്കളും അക്ബറിനെതിരേ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. അക്ബറിനു മന്ത്രിസ്ഥാനം നഷ്ടമാകുമെന്നും സൂചനയുണ്ട്. മാധ്യമപ്രവര്‍ത്തകനായിരിക്കെ അക്ബര്‍ ജോലി ചെയ്ത പ്രമുഖ സ്ഥാപനങ്ങളില്‍ അദ്ദേഹത്തിനു കീഴില്‍ പ്രവര്‍ത്തിച്ച ഏഴു വനിതകള്‍ ഉന്നയിച്ച ആരോപണങ്ങളാണ് അദ്ദേഹത്തെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
ചലച്ചിത്രതാരങ്ങള്‍ക്കും ഗായകര്‍ക്കും കായികതാരങ്ങള്‍ക്കുമൊക്കെ എതിരേയുള്ളതിനെക്കാള്‍ ഗൗരവമേറിയതാണ് അക്ബറിനും മുകേഷിനുമെതിരേയുള്ള ആരോപണം. ഇരുവരും ജനപ്രതിനിധികളും അതിലൊരാള്‍ ഭരണാധികാരിയുമാണ്. ഇത്തരം ചുമതല വഹിക്കുന്നവര്‍ ഒരിക്കലും ചെയ്തുകൂടാത്ത കാര്യങ്ങളാണ് ഇവര്‍ക്കു നേരെ ആരോപണമായി ഉയര്‍ന്നിരിക്കുന്നത്. നമ്മുടെ രാജ്യത്തെ പൊതുജീവിതത്തിലുണ്ടാകുന്ന കളങ്കങ്ങളില്‍ ഗുരുതരമായ ഒന്നാണ് ഇതുവഴി പുറത്തുവരുന്നത്.
കേരളത്തില്‍ ഭരണപക്ഷത്തുള്ള മറ്റൊരു എം.എല്‍.എ ലൈംഗികപീഡനാരോപണത്തിന്റെ പേരില്‍ പാര്‍ട്ടിതല അന്വേഷണം നേരിടുന്നതിനിടെയാണു മുകേഷിനെതിരേയും ആരോപണമുയര്‍ന്നത്. രാഷ്ട്രീയരംഗത്തുള്ളവരല്ലെങ്കിലും മറ്റു രംഗങ്ങളില്‍ ജനങ്ങള്‍ വലിയ ആദരവു നല്‍കി കൊണ്ടാടുന്നവരാണ് മറ്റ് ആരോപണവിധേയര്‍. സ്ത്രീകളെ കാണുമ്പോള്‍ നിയന്ത്രണം വിട്ട് എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇവരെന്നതു ലജ്ജാകരവും അപമാനകരവുമാണ്. ഇതില്‍ രാഷ്ട്രീയരംഗത്തുള്ളവര്‍ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാനും കുറ്റക്കാരാണെങ്കില്‍ അവരെ പൊതുരംഗത്തു നിന്നു മാറ്റിനിര്‍ത്താനും അവരുടെ പാര്‍ട്ടി നേതൃത്വങ്ങള്‍ തയാറാകണം. നടപടികള്‍ പാര്‍ട്ടിതലത്തില്‍ മാത്രമൊതുക്കാതെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. നമ്മുടെ ഭരണകേന്ദ്രങ്ങള്‍ ആഭാസന്‍മാരുടെയും സ്ത്രീപീഡകരുടെയുമൊക്കെ താവളങ്ങളായി അധഃപതിക്കാന്‍ പാടില്ല.
അതേസമയം, ഈ ആരോപണങ്ങള്‍ വ്യാജവും നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ വച്ചുള്ളതുമാണെന്ന് ആരോപണവിധേയര്‍ പറയുന്നുണ്ട്. അത് തള്ളിക്കളയേണ്ടതല്ല. പ്രതിയോഗികളെ വീഴ്ത്താന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഒരുകൂട്ടമാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നതു യാഥാര്‍ഥ്യമാണ്. അത്തരം ഗൂഢനീക്കങ്ങള്‍ക്കു നിരപരാധികള്‍ ഇരയാവരുത്. അത് ഒഴിവാകണം, അതോടൊപ്പം കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും വേണം. വ്യാജാരോപണങ്ങളുമായി രംഗത്തുവരുന്നവരുണ്ടെങ്കില്‍ അവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അതിനായി ഇപ്പോള്‍ ഉയര്‍ന്ന മീ റ്റൂ ആരോപണങ്ങളിലെല്ലാം വിശദമായ അന്വേഷണം നടക്കണം. അതുണ്ടാവണമെങ്കില്‍ ആരോപണമുന്നയിക്കുന്ന സ്ത്രീകള്‍ അത് സാമൂഹ്യമാധ്യമങ്ങളില്‍ ഒതുക്കാതെ നിയമപാലന സംവിധാനങ്ങള്‍ക്കു മുന്നില്‍ പരാതിയുമായെത്തണം. ഇപ്പോള്‍ ഇതൊക്കെ തുറന്നുപറയാന്‍ കാണിക്കുന്ന ആര്‍ജവം അക്കാര്യത്തിലും അവര്‍ കാണിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  35 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago