HOME
DETAILS

മദ്യനയം: ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടു

  
backup
June 02 2017 | 23:06 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b5-%e0%b4%ae%e0%b4%a4%e0%b4%ae%e0%b5%87%e0%b4%b2%e0%b4%a7





തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതില്‍ പ്രതിഷേധവുമായി ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ ഗവര്‍ണര്‍ പി. സദാശിവത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടു.
ഭേദഗതി സംസ്ഥാനത്ത് മദ്യമൊഴുകാന്‍ ഇടയാക്കുമെന്ന് അവര്‍ ഗവര്‍ണറോടും മുഖ്യമന്ത്രിയോടും പറഞ്ഞു.
ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസെപാക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണറെ സന്ദര്‍ശിച്ച് ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് അഭ്യര്‍ഥിച്ചെങ്കിലും അപ്പോഴേക്കും ഒപ്പുവച്ചു കഴിഞ്ഞിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിത നയങ്ങളില്‍നിന്ന് പിറകോട്ടു പോകുകയാണെന്ന് അവര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു.
സുപ്രിം കോടതി പാതയോരങ്ങളിലെ മദ്യവില്‍പ്പന നിരോധിച്ചത് വലിയ ഗുണഫലമുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് ആ ഗുണഫലം ഇല്ലാതാക്കുമെന്ന ആശങ്കയുണ്ട്.
ഈ നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായ സമരപരിപാടികള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍, സര്‍ക്കാര്‍ നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. മദ്യവുമായി ബന്ധപ്പെട്ട് താഴേത്തട്ടിലുണ്ടാകുന്ന ക്രമക്കേടുകള്‍ ഒഴിവാക്കാനാണ് ഓര്‍ഡിനന്‍സെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ്പ് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, കവയിത്രി സുഗതകുമാരി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
ഓര്‍ഡിനന്‍സ് വഞ്ചനയെന്ന് പിന്നീട് സൂസെപാക്യം മാധ്യമങ്ങളോടു പറഞ്ഞു. ഇതിനെതിരേ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകും. എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം ചേരുമ്പോള്‍ സഭയ്ക്കു പുറത്ത് നിരാഹാര സമരം നടത്തും. സര്‍ക്കാര്‍ മദ്യലോബിയുമായി ചേര്‍ന്ന് അവരെ പ്രോത്സാഹിപ്പിക്കുന്ന പ്രതീതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കു പരിമിതികളുണ്ടെന്ന് സുഗതകുമാരി പറഞ്ഞു. അതു മനസിലാക്കുന്നു. ഭരണ, പ്രതിപക്ഷ നേതാക്കളെ ഇനിയുംകണ്ട് സര്‍ക്കാര്‍ നടപടിമൂലമുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ ധരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  26 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago