നികുതി ഘടന: ജി.എസ്.ടി യോഗം ഇന്ന്
ന്യൂഡല്‍ഹി: പതിനഞ്ചാമത് ജി.എസ്.ടി ഉന്നതാധികാര സമിതി യോഗം ഇന്നു ഡല്‍ഹിയില്‍ ചേരും. ശേഷിക്കുന്ന ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി ഘടന സംബന്ധിച്ച് അന്തിമരൂപം തയാറാക്കുകയാണ് ഇന്നത്തെ യോഗത്തിന്റെ മുഖ്യ അജണ്ട. സ്വര്‍ണം, ബീഡി, പാദരക്ഷകള്‍, ബിസ്‌ക്കറ്റ്, ടെക്‌സ്റ്റൈല്‍സ് മേഖല എന്നിവയുടെ നികുതി നിരക്കാണ് പ്രധാനമായും തീരുമാനിക്കാനുള്ളത്.
അടുത്തമാസം ഒന്നുമുതല്‍ ജി.എസ്.ടി പ്രാബല്യത്തില്‍ വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ജി.എസ്.ടി കരടു നിയമവും അനുബന്ധ വ്യവസ്ഥകളും യോഗത്തില്‍ തയാറാക്കിയേക്കും. സ്വര്‍ണത്തിന് ഉയര്‍ന്ന നികുതി നിരക്ക് കൊണ്ടുവരണമെന്നും ബീഡി നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്. ഓരോ ചരക്കിനും നേരത്തേ ഉണ്ടായിരുന്ന എല്ലാ നികുതികളും ഇപ്പോഴുള്ളതും കണക്കുകളായി ലഭ്യമാക്കണം.
നിലവിലുള്ള എല്ലാ ഉപഭോക്തൃ ഉല്‍പന്നങ്ങളുടെയും പരമാവധി വില പ്രസിദ്ധീകരിക്കണം. പരമാവധി വില നികുതി കുറച്ചതിനനുസരിച്ച് വില കുറയ്ക്കാനുള്ള നടപടിയെടുക്കുകയാണ് വേണ്ടതെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ ഈയാവശ്യം ഇന്നു ചര്‍ച്ചചെയ്യുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന യോഗത്തില്‍ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി അധ്യക്ഷതവഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."