ഇന്ധനവില വര്‍ധന: മഹിളാ കോണ്‍ഗ്രസ് വഴിതടഞ്ഞു
കോഴിക്കോട്: പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വഴിതടയല്‍ സമരം നടത്തി. മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണറില്‍ നിന്ന് പ്രകടനമായെത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫിസിനു മുന്നില്‍ റോഡ് ഉപരോധിച്ചു.
വഴിതടയല്‍ സമരം ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വാഗ്ദാനലംഘനം പതിവാക്കി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍, സംസ്ഥാനത്തു പിണറായി വിജയന്‍ ജനങ്ങളുടെ പോക്കറ്റടിക്കുന്ന സമീപനമാണു സ്വീകരിക്കുന്നതെന്ന് സിദ്ദീഖ് പറഞ്ഞു. മൂന്നു കാര്യങ്ങള്‍ക്കാണ് ഇന്നു മൂല്യമിടിഞ്ഞിരിക്കുന്നത്. രൂപയുടെ മൂല്യവും ജനദ്രോഹങ്ങ നയങ്ങള്‍ സ്വീകരിക്കുന്ന പ്രധാനമന്ത്രിയുടെതും സംസ്ഥാന മുഖ്യമന്ത്രി പിണറായിയുടെയും മൂല്യമാണ് താഴേ ഇടിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഉഷാദേവി അധ്യക്ഷയായി. വൈസ് പ്രസിഡന്റുമാരായ ഉഷാ ഗോപിനാഥ്, രാധാ ഹരിദാസ്, എസ്.പി കൃഷ്ണവേണി, രത്‌നവല്ലി, ഗൗരി പുതിയേടത്ത്, ട്രഷറര്‍ പ്രമീള ബാലഗോപാലന്‍, സെക്രട്ടറിമാരായ ഫൗസിയ അസീസ്, സരസ്വതി, പുഷ്പലത, സന്ധ്യ, സുമതി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."