കഞ്ചാവ് വില്‍പന: രണ്ടുപേര്‍ പിടിയില്‍
കൊച്ചി: നഗരത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന രണ്ടുപേര്‍ പൊലിസ് പിടിയില്‍. പള്ളുരുത്തി സ്വദേശികളായ മാളിയേക്കല്‍ വീട്ടില്‍ ഷാരോണ്‍ (22), തെക്കുംപുറത്ത് വീട്ടില്‍ വില്‍ഫ്രഡ് ആന്റണി (19) എന്നിവരെയാണ് കഞ്ചാവു പൊതികളുമായി മറൈന്‍ഡ്രൈവ് ഭാഗത്ത് നിന്നും സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
ക്ലാസ് കട്ട് ചെയ്ത് മറൈന്‍ഡ്രൈവ് ഭാഗങ്ങളില്‍ കറങ്ങി നടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൊടുക്കുന്നതിനായി നില്‍ക്കുമ്പോഴാണ് പൊലിസ് പിടിയിലാകുന്നത്. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ കെ ലാല്‍ജിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.ഡി വിജയകുമാറിന്റെ നിര്‍ദേശാനുസരണം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷിബു വി, ദീപു ഡി, ധരണീധരന്‍ ടി.വി, അസി. സബ് ഇന്‍സ്‌പെക്ടര്‍ ജേക്കബ് മാണി, സീനിയര്‍ സി.പി.ഒ സുധീര്‍ ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ക്ലീന്‍ ക്യാംപസ്, സേപ് ക്യാംപസ് പദ്ധതിയോടനുബന്ധിച്ചുള്ള ക്യാംപെയിനിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികളെ എറണാകുളം ജെ.എഫ്.സി.എം.സി-11, കോടതി മുന്‍പാകെ ഹാജരാക്കി. തുടര്‍ന്നും കഞ്ചാവ് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് സിറ്റി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."