നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് പൊതു സമൂഹം കാണിച്ചത് അപരാധം
കോഴിക്കോട്: കോഴിക്കോട് സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തില്‍ നജ്മല്‍ ബാബുവിനെ അനുസ്മരിച്ചു. മനുഷ്യമനസ്സിനെ ഇളക്കിമറിക്കുന്ന ജാതിബോധങ്ങളില്‍ നിന്നും അന്ധമായ യുക്തിവാദങ്ങളില്‍ നിന്നുമുള്ള വിമോചനത്തിന് ഇസ്‌ലാം സ്വീകരിക്കുക എന്നതാണ് പരിഹാരമെന്ന് അനുസ്മരണ ചടങ്ങില്‍ സംസാരിച്ച കമല്‍ സി. നജ്മല്‍ അഭിപ്രായപ്പെട്ടു. ഏറ്റവും വലിയ യുക്തിവാദിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ പോലും ഇക്കാര്യം അസന്നിഗ്ദമായി പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്വന്തം ശരീരത്തോടുള്ള അവകാശം മരണത്തോടെ നഷ്ടപ്പെടാന്‍ പാടില്ലെന്നും സ്വന്തം ഭൗതിക ശരീരം എങ്ങനെ സംസ്‌കരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ടെന്നും കെ. അംബിക അഭിപ്രായപ്പെട്ടു.നജ്മലിന്റെയും സൈമണ്‍ മാസ്റ്ററുടെയും മരണാനന്തര അവസ്ഥ കണ്ടപ്പോള്‍ സ്വന്തം ശരീരത്തെ മറ്റുള്ളവര്‍ ചവിട്ടിമെതിച്ചതുപോലെയാണ് അനുഭവപ്പെട്ടതെന്ന് അസ്മ നസ്‌റീന്‍ പറഞ്ഞു. ടി.മുഹമ്മദ് വേളം, ടി.കെ ആറ്റക്കോയ, മൃദുല ഭവാനി, ബി.എസ് ബാബുരാജ്, സുദീപ്, വി. പ്രഭാകരന്‍, എന്‍.കെ അബ്ദുല്‍ അസീസ്, ടി.പി മുഹമ്മദ് സംസാരിച്ചു. ഇ.കെ നൗഫല്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."