ആരോഗ്യ ഡയരക്ടര്‍ക്കെതിരായ ആരോപണം അന്വേഷിക്കണം'
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആരോഗ്യ വകുപ്പ് ഡയരക്ടര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡോ. വിഷ്ണു ആര്‍. നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
അപകടത്തിന് കാരണക്കാരനായ ശ്രീറാമിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ആദ്യം വൈദ്യപരിശോധന നടത്തിയത്. ശ്രീറാമിന്റെ രക്തപരിശോധന നടത്തരുതെന്നും മദ്യ സാന്നിധ്യം മറയ്ക്കപ്പെടുന്ന മരുന്നുകള്‍ ആശുപത്രിയില്‍ ഇല്ലെങ്കില്‍ മെഡിക്കല്‍ ഷോപ്പില്‍നിന്ന് വാങ്ങി നല്‍കണമെന്നും ആരോഗ്യവകുപ്പ് ഡയരക്ടര്‍ ആശുപത്രി അധികൃതരോട് നിര്‍ദേശിച്ചതായാണ് ആരോപണം. ജനറല്‍ ആശുപത്രിയില്‍വച്ച് മദ്യത്തിന്റെ ഗന്ധം എഴുതിയ ഡോക്ടര്‍ക്കെതിരേ ശ്രീറാമില്‍നിന്നുള്ള ഭീഷണി സര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."