കശ്മിര്: ഇടതു പാര്‍ട്ടികള്‍ പ്രകടനം നടത്തി
ന്യൂഡല്‍ഹി: കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഇടതുപക്ഷപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം. ഡല്‍ഹിയിലെ മണ്ഡി ഹൗസില്‍നിന്ന് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. തങ്ങളുടെ കുടുംബങ്ങള്‍ക്ക് എന്ത് സംഭവിച്ചു വെന്ന് അറിയാനാകാതെ ഭീതിയിലാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത കശ്മിര് സ്വദേശികള്‍ പറഞ്ഞു.
കശ്മിരില്‍ സംഭവിച്ചത് ഇന്ത്യയില്‍ നടപ്പാക്കാനുള്ള ബി.ജെ.പി പദ്ധതിയുടെ ആമുഖം മാത്രമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സി.പി.ഐ (എം.എല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ , സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട്, സി.പി.ഐ നേതാക്കളായ ബിനോയ് വിശ്വം, ആനി രാജ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."