കൊളച്ചേരിയില്‍ അട്ടിമറി ജയം: നാല് സീറ്റിലും എല്‍.ഡി.എഫ്
കണ്ണൂര്‍: ജില്ലയില്‍ നാലിടത്ത് നടന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍.ഡി.എഫിന് വിജയം. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി സീറ്റ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. മറ്റ് വാര്‍ഡുകള്‍ അവരുടെ സിറ്റിങ് സീറ്റുകളാണ്. കൊളച്ചേരിയില്‍ സി.പി.എമ്മിലെ കെ. അനില്‍കുമാറാണ് 35 വോട്ടിനു ജയിച്ചത്. കോണ്‍ഗ്രസിലെ പി.കെ പ്രഭാകരനെ 35 വോട്ടിനാണ് തോല്‍പ്പിച്ചത്.
നിലവിലെ അംഗം കോണ്‍ഗ്രസിലെ സി. ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2015ല്‍ 257 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഇവിടെ വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ട് ഇവിടെ കുത്തനെ കുറഞ്ഞിട്ടുണ്ട്. 2015ല്‍ 524 വോട്ട് നേടിയ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി എം. കൃഷ്ണന് ഇത്തവണ 216 വോട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എല്‍.ഡി.എഫിനു 2762 വോട്ടും യു.ഡി.എഫിന് 2727 വോട്ടും ലഭിച്ചു.
തലശ്ശേരി നഗരസഭയിലെ കാവുംഭാഗത്ത് സി.പി.എമ്മിലെ കെ.എന്‍ അനീഷ് 475 വോട്ടിന് ജയിച്ചു. അനീഷിന് 680 വോട്ടും ബി.ജെ.പിയിലെ ടി.എം നിഷാന്തിന് 205 വോട്ടും കോണ്‍ഗ്രസിലെ എ.കെ കുഞ്ഞിക്കൃഷ്ണന് 188 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു രണ്ടാമത്. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. വേണുഗോപാലന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
കണ്ണപുരം കയറ്റീലില് സി.പി.എമ്മിലെ പി.വി ദാമോദരന്‍ 265 വോട്ടിനു വിജയിച്ചു. ദാമോദരനും 516 വോട്ടും കോണ്‍ഗ്രസിലെ രഘുരാമന് കീഴറയ്ക്ക് 251 വോട്ടും ബി.ജെ.പിയിലെ മണിയമ്പാറ ബാലകൃഷ്ണന് 37 വോട്ടും ലഭിച്ചു.
മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി 12ാം മൈലില്‍ സി.പി.എമ്മിലെ കാഞ്ഞാന്‍ ബാലന് 305 വോട്ടിന് വിജയിച്ചു. വോട്ടുനില: ബാലന് -637, കോണ്‍ഗ്രസിലെ ആര്.പി പ്രകാശന്-332, ബി.ജെ.പിയിലെ വി.വി ഭാസ്കരന്-49. സി.പി.എമ്മിലെ ഞാറ്റുതല രാജന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."