വടി എടുത്തു മുല്ലപ്പള്ളി; മാര്‍ച്ചില്‍ പങ്കെടുക്കാത്ത യുവ എം.എല്‍.എ.മാര്‍ക്ക് നോട്ടീസ്
കോഴിക്കോട്: കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാത്ത യുവ എംഎല്‍എമാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. എ.ഐ. സി. സി നിര്‍ദേശ പ്രകാരമാണു നടപടിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
നാവായിക്കുളം ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതില്‍ എഐസിസി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒക്ടോബര്‍ 15 ന് നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ ആത്മാഭിമാനമുള്ള എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അതു കൊണ്ടാണ് കേന്ദ്രനേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."