#WeToo വെളിപ്പെടുത്തലുകളുമായി ഡബ്ല്യു.സി.സി; താരസംഘടനയ്ക്കെതിരെ കടുത്ത വിമര്‍ശനം, മിണ്ടാതിരിക്കില്ലെന്നും നടിമാര്‍
കൊച്ചി: മലയാള സിനിമാ താരസംഘടനയായ 'അമ്മ'യ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി വനിതാസംഘടനയായ ഡബ്ലു.സി.സി രംഗത്ത്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് സംഘടയ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനും ഭാരവാഹികള്‍ക്കും എതിരെ വിമര്‍ശനമുന്നയിച്ചത്. ആക്രമിക്കപ്പെട്ട നടിക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്ന് നടിമാര്‍ പറഞ്ഞു.
പ്രധാനമായും നാല് കാര്യങ്ങളിലാണ് ഡബ്ല്യു.സി.സി 'അമ്മ'യോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.
1. കുറ്റാരോപിതനായ ദിലിപീന്റെ സംഘടനാ അംഗത്വം.
2. ദീലിപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് രാജിവച്ച നടിയെ തിരിച്ചെടുക്കണം.
3. നടിയെ പിന്തുണച്ച് രാജിവച്ച നടിമാരെ തിരിച്ചെടുക്കണം.
4. സംഘടനയുടെ ബൈലോയില്‍ സ്ത്രീസൗഹൃദമായ മാറ്റം.
അര്‍ച്ചന പത്മിനി തനിക്ക് നേരിട്ട ദുരനുഭവം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. മമ്മൂട്ടിയുടെ പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിലെ ഷെറിന് സ്റ്റാന്‍ലി എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് ബി.ഉണ്ണികൃഷ്ണന് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. അയാളിപ്പോളും സജീവമായി സിനിയില്‍ ഉണ്ടെന്നും അര്‍ച്ചന പത്മിനി പറഞ്ഞു.
ലോകത്ത് മറ്റെവിടെ മീ ടൂ മൂവ്മെന്റ് തുടങ്ങുന്നതിനും മുമ്പ് മലയാള സിനിമയില്‍ അത് ആരംഭിച്ചിട്ടുണ്ട് പത്മപ്രിയ പറഞ്ഞു.
ബോളിവുഡില്‍ ആരോപണ വിധേയര്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്ന് ഓരോരുത്തരും തീരുമാനമെടുക്കമ്പോള്, ഫെഫ്കയുടെ പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണന് കുറ്റാരോപിതനെ വച്ച് കോടികള്‍ മുടക്കി പടം പിടിക്കാന്‍ പോകുകയാണ്. അമ്മയുടെ പ്രസിഡന്റ്, 'ഓഹ്, നമുക്ക് നോക്കാം' എന്നാണ് പറയുന്നത്.
അമ്മയില്‍ നടക്കുന്നത് നാടകങ്ങള്‍. ഇനി ഇത്തരം നാടകങ്ങളെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് രമ്യാ നമ്പീശന് പറഞ്ഞു. നിങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്, പബ്ലിക്കിനോട് സംസാരിക്കരുത് എന്നു അമ്മ നിര്‍ദേശിച്ചുവെന്നും പാര്‍വ്വതി പറഞ്ഞു.
അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ ബാബുരാജ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞത് 'ചൂടുവെള്ളത്തില്‍ വീണ പൂച്ച' എന്നായിരുന്നു. ഞങ്ങള്‍ക്ക് ദേഷ്യമുണ്ട്, ഞങ്ങള്‍ക്ക് വിഷമമുണ്ട്, ഞങ്ങള്‍ക്ക് മുറിവേറ്റു. ഇത് ബഹുമാനമില്ലായ്മയാണെന്നും പാര്‍വ്വതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."