ചെമ്പ്ര എസ്റ്റേറ്റ് ജൂലൈ ഒന്നിന് തുറക്കും
ബോണസ്, ശമ്പള കുടിശ്ശിക വിഷയങ്ങള്‍ ഏഴിന് മന്ത്രിതല ചര്‍ച്ചയില്‍ പരിഗണിക്കും
കല്‍പ്പറ്റ: മാനേജ്മെന്റ് ലോക്കൗട്ട് ചെയ്ത ചെമ്പ്ര ഫാത്തിമാ ഫാം എസ്റ്റേറ്റ് ജൂലൈ ഒന്നിന് തുറക്കാന്‍ ധാരണ.
ഇന്നലെ കോഴിക്കോട് അസിസ്റ്റന്റ് ലേബര്‍ ഓഫിസറുടെ അധ്യക്ഷതയില്‍ തൊഴിലാളി യൂനിയന്‍ നേതാക്കളും മാനേജ്മെന്റ് ഭാരവാഹികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ തൊഴിലാളികളുടെ ശമ്പള, ബോണസ് വിഷയങ്ങള്‍ ഇന്നലെ ചര്‍ച്ച ചെയ്തിരുന്നില്ല. ഇതു സംബന്ധിച്ച് ഈമാസം ഏഴിന് തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകും. ഇന്നലെ നടന്ന ചര്‍ച്ചയില്‍ തോട്ടം തുറക്കുന്ന സമയം മുതല്‍ മൂന്ന് മാസത്തേക്ക് തൊഴിലാളികള്‍ക്ക് മാസത്തില്‍ 15 തൊഴില്‍ ദിനങ്ങളേ നല്‍കാനാവൂ എന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തേക്ക് ഈ ഇളവ് മാനേജ്മെന്റിന് നല്‍കാമെന്നാണ് തൊഴിലാളി യൂനിയനുകളുടെ നിലപാട്. 2016 ഒക്ടോബര്‍ 27നാണ് ചെമ്പ്ര ഫാത്വിമ ഫാം എസ്റ്റേറ്റ് മാനേജ്മെന്റ് ലോക്കൗട്ട് ചെയ്തത്. ലോക്കൗട്ട് സംബന്ധിച്ച് നോട്ടിസ് ഒരാഴ്ച മുമ്പ് നല്‍കണമെന്നിരിക്കെ 26ന് മാത്രമാണ് അധികൃതര്‍ നോട്ടിസ് പതിച്ചത്.
കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാരണം പറഞ്ഞായിരുന്നു ലോക്കൗട്ട്. ഇതോടെ തോട്ടത്തിലെ സ്ത്രീകള്‍ ഉള്‍പെടെയുള്ള 320 ഓളം തൊഴിലാളികള്‍ തൊഴിലില്ലാതാകുകയും സമരത്തിനിറങ്ങുകയുമായിരുന്നു. 250 ദിനങ്ങളിലെ ഭൂമി കൈയേറ്റമുള്പെടെയുള്ള സമരങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ എസ്റ്റേറ്റ് തുറക്കാന്‍ ധാരണയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."