HOME
DETAILS

നിലമ്പൂരിനെ മലവെള്ളം വിഴുങ്ങി: നഗരം ഒറ്റപ്പെട്ടു

  
backup
August 08 2019 | 13:08 PM

nilambur-heavy-rain-disaster

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും. നൂറോളം വീടുകള്‍ വെള്ളത്തിനടിയിലാണ്. നിലമ്പൂര്‍ ടൗണ്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. 980 കുടുംബങ്ങളെ വിവിധ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. നിലമ്പൂരില്‍ 13 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ചാലിയാറും കരിമ്പുഴയും പുന്നപ്പുഴയും കരകവിഞ്ഞതോടെ മലയോര മേഖല വെള്ളത്തില്‍ മുങ്ങി. കരുളായി ഉള്‍വനങ്ങളിലും ആഢ്യന്‍പാറയ്ക്ക് സമീപവും കരുവാരകുണ്ടും പോത്തുകല്‍ പാതാറിലും ഉരുള്‍പൊട്ടിയതോടെയാണ് വെള്ളപ്പൊക്കമുണ്ടായത്.
എന്നാല്‍, എവിടെയും ആളപായമില്ല. വ്യാഴാഴ്ച അര്‍ധരാത്രിയോടെ മലവെള്ളപാച്ചിലുണ്ടായതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി. നിലമ്പൂരിലും കരുളായി, ചാലിയാര്‍, മൂത്തേടം, മമ്പാട്, ചുങ്കത്തറ, വഴിക്കടവ്, എടക്കര, മമ്പാട് പഞ്ചായത്തുകളിലുമാണ് വെള്ളപൊക്കം നാശംവിതച്ചത്. ചിലയിടങ്ങളില്‍ ആളുകള്‍ കുടുങ്ങികടക്കുന്നതായും വിവരമുണ്ട്. ഇവരെ രക്ഷിക്കാന്‍ രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളിനു സമീപം റോഡിലെയും ജനതപടിയിലേയും വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറി 430 ഓളം വീടുകള്‍ക്ക് തകരാറുണ്ടായി. ചാലിയാര്‍ പുഴയില്‍ നിന്നും നിലമ്പൂര്‍ ടൗണിലെ ജനതപ്പടി, വെളിയംതോട്, കീര്‍ത്തിപ്പടി, മാനവേദന്‍ സ്‌കൂള്‍ റോഡ് എന്നിവിടങ്ങളില്‍ മൂന്നാള്‍പൊക്കത്തില്‍ വെള്ളം കയറിയതോടെയാണ് നിലമ്പൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ടത്. ഇരു നില വീടകളുടെ പകുതിയോളം വെള്ളത്തിനിടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വീടുകളും കെട്ടിടങ്ങളും വെള്ളത്തില്‍ മുങ്ങി. നിരവധി സ്ഥലങ്ങളില്‍ ഒരു നില വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇരുനില വീടുകള്‍ക്ക് മുകളില്‍ അഭയം തേടിയവര്‍ ഭീതിയിലാണ്.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. മേഖലയില്‍ രണ്ടുദിവസമായി വൈദ്യുതി നിലച്ചിരിക്കുകയാണ്. ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകള്‍ മേഖലയില്‍ നിലച്ചു. അന്തര്‍ സംസ്ഥാന യാത്രക്കാരും ചരക്ക് വാഹനങ്ങളും നിലമ്പൂര്‍ ടൗണില്‍ കുടുങ്ങി കിടക്കുകയാണ്. കരുളായി, പോത്തുകല്‍, ചാലിയാര്‍ പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. എടക്കര, കരുളായി, കുറുമ്പലങ്ങോട്, അകമ്പാടം, നിലമ്പൂര്‍, ചുങ്കത്തറ, പുള്ളിപ്പാടം എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ശക്തമായ ഒഴുക്കില്‍ മമ്പാട് ഇരുമ്പുപാലം മുറിഞ്ഞുപോയി. നിരവധി പാലങ്ങളും വെള്ളത്തിനടിയിലായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago