ഹരിപ്പാട് ഗവ. ആശുപത്രിയിലെ പ്രസവ വാര്‍ഡ് തുറക്കാന്‍ തീരുമാനം
ഹരിപ്പാട്: ഗവ. ആശുപത്രിയിലെ പ്രസവ വാര്‍ഡ് തിങ്കളാഴ്ച തുറക്കും. ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഡോ. ബിന്ദു മോഹന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഗൈനക്കോളജി വിഭാഗത്തില്‍ ഒരു ഡോക്ടറെകൂടി നിയമിക്കും. ആശുപത്രിയെ അവഗണിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായ സമരമുണ്ടാകുമെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുമെന്ന് അഡിഷണല്‍ ഡയറക്ടര്‍ അറിയിച്ചു. ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം കഴിഞ്ഞാല്‍ ഉടന്‍ സൂപ്രണ്ടിനെ നിയമിക്കും. ഫാര്‍മസിസ്റ്റിനെ താത്കാലികമായി നിയമിക്കാന്‍ തീരുമാനമായി. അഞ്ചുകോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ ഒ.പി.ബ്ലോക്ക് തുറന്നുപ്രവര്‍ത്തിക്കും. ഇതില്‍ വയറിങ്ങിനുള്ള പാനല്‍ബോര്‍ഡ് ലഭ്യമാക്കാനുള്ള സാങ്കേതികപ്രശ്‌നം ഉടന്‍ പരിഹരിക്കും. ശുചിമുറി ബ്ലോക്ക് തുറക്കുന്നതിനുള്ള ചുമതല ബ്ലോക്ക് പഞ്ചായത്ത് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, കെ.സോമന്‍, സുധാ സുശീലന്‍, എം.കെ.വിജയന്‍, ഡോ. വസന്തദാസ്, ഡോ. ശ്യാമപ്രസാദ്, ഡോ. ആര്‍.ബിന്ദുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."