ആവാസ് സ്പെഷല്‍ ഡ്രൈവ്: പുതിയതായി 29,000 അംഗങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളെയും ആവാസ് അഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനായി ആരംഭിച്ച സ്പെഷല്‍ ഡ്രൈവിലൂടെ 29,190 പേര് പുതുതായി അംഗങ്ങളായി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയില്‍ നിലവില്‍ നാലു ലക്ഷത്തിലധികം അംഗങ്ങളുണ്ട്.
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം റീജ്യനില്‍ 12,697 പേരും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊല്ലം റീജ്യനില്‍ 10,355 പേരും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന കോഴിക്കോട് റീജ്യനില്‍ 6,436 പേരും സ്പെഷല്‍ ഡ്രൈവിലൂടെ ആവാസ് പദ്ധതിയില്‍ പുതുതായി അംഗങ്ങളായി. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലെ അതിഥി തൊഴിലാളികള്‍ക്കായി ഈ മാസം മുതല്‍ പ്രത്യേക ഡ്രൈവ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."