സൂപ്പര്‍ സ്‌പെഷാലിറ്റി: കലക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രി
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗം സ്ഥലം എം.എല്‍.എയെ അറിയിക്കാത്ത ജില്ലാ കലക്ടറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി ജി. സുധാകരന്‍. ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശനവേളയിലാണ് മന്ത്രിഇക്കാര്യം പറഞ്ഞത്. ആശുപത്രി വളപ്പില്‍ നടക്കുന്ന സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അവലോകന യോഗം നടന്നിരിന്നു. കെ.സി വേണുഗോപാല്‍ എം.പിയും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും കലക്ടര്‍ ക്ഷണിച്ചിരുന്നില്ല, ഇത് തെറ്റായ കീഴ്‌വഴക്കമാണെന്ന് കലക്ടറ്റര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും മന്ത്രി പറഞ്ഞു. വികസനകാര്യങ്ങള്‍ സര്‍ക്കാര്‍ അറിയാതെ നടക്കില്ലെന്നും അറിയിക്കേണ്ട ചുമതല കലക്ടറ്ററുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."