ലോകപരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം നാളെ
ആലപ്പുഴ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ 9.30ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷ്യനാകും. ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് വനമിത്ര ജേതാവിനെ ആദരിക്കും. ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി സുദര്‍ശന്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ആര്‍ ജയകൃഷ്ണന്‍, നഗരസഭാംഗം എസ്. ഷോളി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഇ. മുഹമ്മദ് കുഞ്ഞ്, ഹെഡ്മിസ്ട്രസ് ഓര്‍ഗ മേരി റോഡ്രിഗസ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം. ഷാനവാസ് ഖാന്‍ എന്നിവര്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ചിത്ര പ്രദര്‍ശനവും ഇതോടനുബന്ധിച്ചു നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."