HOME
DETAILS
MAL
കാണാതായവരെ കണ്ടെത്തല്‍: അന്വേഷണസംഘങ്ങള്‍ പുനഃസംഘടിപ്പിച്ചു
backup
October 14 2018 | 01:10 AM
തിരുവനന്തപുരം: കാണാതായവരെ കണ്ടെത്തുന്നതിനായി രൂപീകരിച്ച സംസ്ഥാനതല അന്വേഷണസംഘങ്ങള്‍ പുനഃസംഘടിപ്പിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി.
സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിന്റെ ചുമതല റെയില്‍വേ പൊലിസ് സൂപ്രണ്ട് മെറിന് ജോസഫിനും പുരുഷന്മാരെയും ആണ്‍കുട്ടികളെയും കാണാതാകുന്നത് അന്വേഷിക്കുന്ന സംഘത്തിന്റെ ചുമതല കാസര്‍കോട് ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസിനുമാണ് നല്‍കിയത്. പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പിയും സ്പെഷല്‍ സെല്‍ പൊലിസ് സൂപ്രണ്ടും അന്വേഷണസംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."