HOME
DETAILS

പ്രളയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടോ?

  
backup
August 08 2019 | 18:08 PM

pralayam-editorial

 

മലയാളികളെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി, സംസ്ഥാനത്തെയാകെ തകര്‍ത്തെറിഞ്ഞ പ്രളയം നടന്നു കൃത്യം ഒരു വര്‍ഷമാകുമ്പോഴിതാ വീണ്ടുമൊരു പ്രളയസമാനാവസ്ഥ സംജാതമായിരിക്കുന്നു. വടക്കന്‍ കേരളത്തില്‍ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴ മിക്ക പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കിക്കഴിഞ്ഞു. ഇന്നലെയോടെ മഴയുടെ താണ്ഡവം മധ്യകേരളത്തിലേയ്ക്കും കടന്നിരിക്കുകയാണ്.


അതിശക്തമായ മഴയില്‍ പുഴകള്‍ കരകവിഞ്ഞു. 2018 ഓഗസ്റ്റ് എട്ടിനും സമാനസാഹചര്യമായിരുന്നു വടക്കന്‍ കേരളത്തില്‍. കേരളം മഹാപ്രളയത്തെ നേരിട്ടത് ഓഗസ്റ്റ് 14 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലായിരുന്നു. ജൂലൈ അവസാനവാരം മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷത്തെ പ്രകൃതിദുരന്തത്തില്‍ നിന്നു കേരളം എന്തു പഠിച്ചുവെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോഴത്തെ സാഹചര്യം.


കഴിഞ്ഞവര്‍ഷമുണ്ടായ അന്തരീക്ഷസ്ഥിതിക്കു സമാനമാണ് ഇപ്പോഴത്തേതെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. കാറ്റിന്റെ വേഗതയും ദിശയും ന്യൂനമര്‍ദത്തിന്റെ സ്ഥാനവും സഞ്ചാരവും മേഘങ്ങളുടെ രൂപീകരണവുമെല്ലാം ഒരേപോലെ. എങ്കിലും, മുന്‍വര്‍ഷത്തെപ്പോലൊരു വലിയ പ്രളയത്തിനു സാധ്യത കുറവാണെന്നാണ് അവരുടെ നിരീക്ഷണം. ഇതുവരെ കേരളത്തില്‍ 27 ശതമാനത്തോളം മഴകുറഞ്ഞതാണു കാരണം. കഴിഞ്ഞവര്‍ഷം 35 ശതമാനം മഴക്കൂടുതലുണ്ടായിരുന്നു ഇക്കാലത്ത്.
അന്നു ഡാമുകള്‍ നിറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ പ്രധാന ഡാമുകളില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേയ്ക്ക് എത്തിയിട്ടില്ല. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ചു ജൂണ്‍ ഒന്നു മുതല്‍ ഇന്നലെവരെ സംസ്ഥാനത്തു മഴക്കുറവ് 23 ശതമാനമാണ്. 1497.1 മി.മി മഴ ലഭിക്കേണ്ടതിനു പകരം ലഭിച്ചത് 1147. 4 മി.മി മഴയാണ്.


അതേസമയം, മഴ കനപ്പിച്ചു പെയ്യാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയും. കഴിഞ്ഞദിവസം 27 ശതമാനം മഴക്കുറവുണ്ടായിരുന്നത് ഒറ്റദിവസം കൊണ്ട് 23 ശതമാനമായി ചുരുങ്ങി. ബുധനാഴ്ച വയനാട്ടില്‍ തീവ്രമഴയും മറ്റു വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയും റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ കേരളത്തില്‍ പ്രാദേശികപ്രളയമുണ്ടാകുമെന്ന് ഏതാനും ദിവസം മുന്‍പ് തന്നെ സ്വകാര്യ കാലാവസ്ഥാനിരീക്ഷകര്‍ പ്രവചിച്ചിരുന്നു.
എന്നാല്‍, പുഴ കരകവിഞ്ഞ ശേഷമാണ് ഇത്തവണയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ രക്ഷാനടപടിക്കു തുടക്കം കുറിച്ചത്. കഴിഞ്ഞവര്‍ഷത്തെപ്പോലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇത്തവണയും ജില്ലാകലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത് അര്‍ധരാത്രിയോടെയാണ്. പ്രളയസമാന സാഹചര്യം നിലനില്‍ക്കുന്നുവെന്നു നേരത്തേ കണ്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങളും മറ്റും ഏകോപിപ്പിക്കാന്‍ ദുരന്തനിവാരണ സംവിധാനങ്ങള്‍ക്കു കഴിയുന്നുണ്ടോയെന്ന സന്ദേഹം ശക്തമാണ്. കഴിഞ്ഞതവണ സര്‍ക്കാര്‍ ഏജന്‍സികള്‍ കാലാവസ്ഥാ വകുപ്പിനെയും കാലാവസ്ഥാവകുപ്പു സര്‍ക്കാരിനെയും പരസ്പരം പഴിചാരി നാളുകള്‍ കഴിച്ചുകൂട്ടുകയായിരുന്നു.


ഈ വര്‍ഷവും പ്രളയസാധ്യത നേരത്തേ കണ്ടെത്താന്‍ കഴിഞ്ഞോയെന്നും അതനുസരിച്ചു നടപടി സ്വീകരിക്കാന്‍ കഴിഞ്ഞോയെന്നും വിലയിരുത്തണം. കഴിഞ്ഞവര്‍ഷത്തെ പാഠമുള്‍ക്കൊണ്ട് എന്തെല്ലാം സംവിധാനങ്ങളാണു കാലാവസ്ഥാപ്രവചനത്തിലും ദുരന്തനിവാരണത്തിലും ഈ വര്‍ഷം ഏര്‍പ്പെടുത്തിയതെന്നും അതെല്ലാം ഫലപ്രദമായിരുന്നോയെന്നും തെളിയിക്കുന്നതിനു കൂടി ഇപ്പോഴത്തെ മഴ അവസരമൊരുക്കുന്നുണ്ട്. ആരോപണ പ്രത്യാരോപണങ്ങള്‍ക്കു പകരം ജനങ്ങളുടെ സ്വത്തിനും ജീവനും മതിയായ സംരക്ഷണം നല്‍കാന്‍ നമ്മുടെ സംവിധാനങ്ങള്‍ പര്യാപ്തമാണോയെന്നു പുനഃപരിശോധിക്കുകയും ഇല്ലെങ്കില്‍ മതിയായ സംവിധാനമൊരുക്കുകയും വേണം.
കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളും വീടുകളും പൂര്‍വസ്ഥിതിയിലാക്കുന്നത് ഇനിയും പൂര്‍ത്തിയായിട്ടില്ല. ദുരിതബാധിതര്‍ക്കു മതിയായ സഹായം ഇനിയും ലഭിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്കു ലഭിച്ച തുകയും ചെലവഴിച്ചതും പ്രളയം നടന്ന് ഒരു വര്‍ഷം തികയുന്ന ഈ ഘട്ടത്തിലെങ്കിലും സര്‍ക്കാര്‍ വള്ളിപുള്ളി വിടാതെ ജനസമക്ഷം ബോധിപ്പിക്കണം.
പ്രളയത്തിനും പ്രകൃതിക്ഷോഭത്തിനും വഴിവയ്ക്കുന്നതില്‍ മനുഷ്യ ഇടപെടലുകള്‍ക്കു വലിയ പങ്കുണ്ട്. പ്രകൃതിയെ ഓരോ വര്‍ഷവും വലിയതോതില്‍ നശിപ്പിക്കുന്നതാണു പ്രകൃതിക്ഷോഭങ്ങളുടെ സുപ്രധാന കാരണം. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കു തടസ്സപെടുത്തിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും വനനശീകരണവും മലകളും കുന്നുകളും ഇടിച്ചുനിരത്തപ്പെടുന്നതും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും പ്രളയത്തിനും കാരണമാണ്. ഇതെല്ലാം നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടുന്നില്ല.
ഇത്തരം വിഷയങ്ങളെല്ലാം സമഗ്രമായി വിലയിരുത്തിയേ പ്രകൃതിക്ഷോഭത്തെ നേരിടാനുള്ള പദ്ധതി തയാറാക്കാവൂ. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഒറ്റമൂലികള്‍ക്കു പകരം ആഴത്തിലുള്ള ചികിത്സയില്ലെങ്കില്‍ പ്രളയം തുടര്‍ക്കഥയായേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago