HOME
DETAILS

മാമ്പുഴ കാത്തിരിക്കുകയാണ്; പുനര്‍ജീവന പദ്ധതിക്ക് ജീവന്‍ വയ്ക്കാന്‍

  
backup
October 14 2018 | 02:10 AM

%e0%b4%ae%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%af%e0%b4%be

കെ.പി അബ്ദുല്‍ ലത്തീഫ്


പെരുമണ്ണ: കൈയേറ്റത്താലും മാലിന്യം കുമിഞ്ഞു കൂടിയും നാശോന്മുഖമായ മാമ്പുഴയെ വീണ്ടെടുക്കുന്നതിന് പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ എന്നീ മൂന്നു പഞ്ചായത്തുകളിലെ പരിസ്ഥിതി സ്‌നേഹികള്‍ ഒത്തുചേര്‍ന്ന് 2009ല്‍ മാമ്പുഴ സംരക്ഷണ സമിതിക്ക് രൂപം നല്‍കി പ്രവര്‍ത്തനമാരംഭിച്ചത് കോഴിക്കോട് ജില്ലയിലാകെ തന്നെയും പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങുന്നതിന് ജനങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ഘടകമായിരുന്നു.
കോഴിക്കോട് താലൂക്കിലെ പെരുവയല്‍ വില്ലേജില്‍ മുണ്ടക്കല്‍ ദേശത്ത് ആണോറക്കുന്നിന്റെ താഴ്‌വാരത്ത് മുത്തശ്ശിക്കുണ്ടില്‍നിന്ന് ഉത്ഭവിച്ച് പെരുമണ്ണ, ഒളവണ്ണ, പന്തീരാങ്കാവ്, കിളിയനാട്, കസബ, വില്ലേജ് പരിധിയിലൂടെ ഒഴുകിയെത്തി അറബിക്കടലില്‍ പതിക്കുന്ന കല്ലായി പുഴയാണ് മാമ്പുഴ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നത്. അരനൂറ്റാണ്ട് മുന്‍പ് റോഡ് ഗതാഗത സൗകര്യങ്ങള്‍ നന്നേ കുറഞ്ഞ കാലത്ത് കുറ്റിക്കാട്ടൂര്‍, പുത്തൂര്‍ മഠം, പന്തീരാങ്കാവ്, പയ്യടി മീത്തല്‍, പാലാഴി, ഒളവണ്ണ എന്നീ ഗ്രാമപ്രദേശങ്ങളിലേക്ക് റേഷന്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ തോണി മാര്‍ഗം കൊണ്ടു വന്നിരുന്നതും തിരികെ നഗരത്തിലേക്ക് കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൊണ്ടു പോകുന്നതിന്നും ഈ ജലപാതയെയാണ് ആശ്രയിച്ചിരുന്നത്. ധാരാളം മത്സ്യസമ്പത്തുള്ള മാമ്പുഴയെ ആശ്രയിച്ച് മത്സ്യ ബന്ധനം തൊഴിലാക്കി നിരവധി പേര്‍ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നു. ഇപ്പോഴും 25 അംഗീകൃത മത്സ്യബന്ധന തൊഴിലാളികള്‍ മാമ്പുഴയില്‍ ജോലി ചെയ്യുന്നുണ്ട്.
പുഴയുടെ ഓരങ്ങളില്‍ നിലവില്‍ ആറു കയര്‍ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതും തൊഴില്‍ മേഖലയില്‍ പുഴയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്. സ്വകാര്യ വ്യക്തികള്‍ അറിഞ്ഞോ അറിയാതെയോ കൈയേറ്റം ചെയ്ത പുഴയുടെ കരഭൂമി സര്‍വേ ചെയ്ത് തിരിച്ചുപിടിക്കുന്ന നടപടികള്‍ 2010ല്‍ ആരംഭിച്ച് 2017 ഒക്ടോബര്‍ മാസത്തോടെയാണ് പൂര്‍ത്തീകരിച്ചത്. സര്‍വേ ചെയ്ത് കണ്ടെത്തിയ ഭൂമിയിലെ ഫലവൃക്ഷങ്ങളില്‍ മൂന്നു പഞ്ചായത്തുകളും നമ്പറിട്ട് ആസ്തി രജിസ്റ്ററില്‍ ചേര്‍ത്തുകയും അഞ്ചര ലക്ഷത്തോളം രൂപ പഞ്ചായത്തുകള്‍ക്ക് ലഭിക്കാനിടയായതും മാമ്പുഴ സംരക്ഷണ സമിതിയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ്. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ പുഴ സംരക്ഷിക്കാനെന്ന പേരില്‍ വിവിധ ഘട്ടങ്ങളിലായി പുഴയുടെ അരികു വശം കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി നിര്‍മിച്ചത് പുഴ കൂടുതല്‍ മെലിയാനാണ് ഇടയാക്കിയതെന്നാണ് വസ്തുത.സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ വിവിധ ഘട്ടങ്ങളിലായി പുഴയില്‍ മനുഷ്യരാല്‍ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കിയത് പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമ മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുഴക്കടിയില്‍ കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് പുഴ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് ജില്ലാ പഞ്ചായത്തും കോഴിക്കോട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളും പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളും സംയുക്തമായി 1.75 കോടി രൂപ എസ്റ്റിമേറ്റില്‍ പദ്ധതി തയാറാക്കി കഴിഞ്ഞ മാര്‍ച്ച് നാലിന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത തൊഴിച്ചാല്‍ പ്രവൃത്തികള്‍ ഒന്നും തന്നെ നടന്നിട്ടില്ല. നിരവധി കുടിവെള്ള പദ്ധതികള്‍ മാമ്പുഴക്ക് സമീപത്ത് പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും അവയെല്ലാം മലിനപ്പെടുത്തുന്ന രീതിയില്‍ ചട്ടം ലംഘിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പെടുത്തിയിട്ടും അധികൃതര്‍ നോക്കുകുത്തിയായി നില്‍ക്കുന്ന അവസ്ഥയും പുഴയുടെ നിലനില്‍പ്പിന് ഭീഷണിയാണ്.
വേലിയേറ്റ രേഖയില്‍നിന്നു നൂറു മീറ്ററോ അല്ലെങ്കില്‍ പുഴയുടെ വീതിയോ ഏതാണ് കുറവ് എന്ന് പരിശോധിച്ചതിന് ശേഷമാണ് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍ പാടുള്ളൂവെന്ന് തീരദേശ പരിപാലന അതോറിറ്റി വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതൊന്നും തങ്ങളറിഞ്ഞില്ല എന്ന ഭാവത്തിലുള്ള അധികൃതരുടെ നിലപാട് മറ്റേത് പുഴകളെ പോലെ തന്നെ മാമ്പുഴയെയും നാശത്തിലേക്ക് എത്തിക്കുമെന്നതില്‍ തര്‍ക്കമേതുമില്ല.


അനധികൃത തടയണകള്‍ നീക്കം ചെയ്യണം: പരിസ്ഥിതി പ്രവര്‍ത്തകര്‍


1960 കാലഘട്ടങ്ങളില്‍ പന്തീരാങ്കാവ്, പെരുമണ്ണ, കുറ്റിക്കാട്ടൂര്‍ വില്ലേജ് പരിധിയില്‍ വ്യാപകമായി നെല്‍കൃഷി നടത്തിയിരുന്ന കാലയളവില്‍ കൃഷിയിടത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ മാമ്പുഴക്ക് കുറുകെ കുന്നത്ത് പാലത്ത് ചെറുകിട ജലസേചന വകുപ്പ് നിര്‍മിച്ച വി.സി.ബി ഉള്‍പ്പെടെ പുഴയില്‍ നിലവിലുള്ള തടയണകള്‍ പൂര്‍ണമായും നീക്കം ചെയ്ത് പുഴയിലുണ്ടാകുന്ന വേലിയേറ്റ, വേലിയിറക്കങ്ങളുള്‍പ്പടെ ഒഴുക്ക് പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago