അബ്ദുല്‍ ഖാദര്‍ ബാഫഖി; വിടപറഞ്ഞത് കൊയിലാണ്ടിയിലെ വ്യാപാര-വ്യവസായ പ്രമുഖന്
കൊയിലാണ്ടി: ഇന്നലെ വിടപറഞ്ഞ സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി കൊയിലാണ്ടിയിലെ വ്യാപാര-വ്യവസായ രംഗത്ത് പ്രമുഖ സാന്നിധ്യമായിരുന്നു. അറബ് രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്തിരുന്ന കൊയിലാണ്ടി ഹുക്കയുടെ നിര്‍മാതാക്കളില്‍ പ്രധാനിയായിരുന്നു അദ്ദേഹം.
അരനൂറ്റാണ്ടിലധികം പാരമ്പര്യമുള്ള എസ്.എ ബാഹസ്സന്‍ ആന്‍ഡ് കമ്പനിയായിരുന്നു ഹുക്ക വ്യാപാര രംഗത്തെ പ്രമുഖ കയറ്റുമതി സ്ഥാപനം. ഇതു ഖാദര്‍ ബാഫഖിയുടെ ഉടമസ്ഥതയിലായിരുന്നു.
കൊയിലാണ്ടിയില്‍ ആദ്യമായി ന്യൂ ഹോട്ടല്‍ എന്ന പേരില്‍ ഒരു വന്‍കിട ഹോട്ടല്‍ സ്ഥാപിച്ചതും അബ്ദുല്‍ ഖാദര്‍ ബാഫഖിയുടെ കെട്ടിടത്തിലായിരുന്നു. മത-സാംസ്കാരിക രംഗത്തും അബ്ദുല്‍ ഖാദര്‍ ബാഫഖി സജീവമായുണ്ടായിരുന്നു. നേരത്തെ നന്തി ജാമിഅ ദാറുസ്സലാമിന്റെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെ മകനായ അബ്ദുല്‍ ഖാദര്‍ ബാഫഖി ഖുര്‍ആന്‍ മനഃപാഠമാക്കിയ വ്യക്തികൂടിയാണ്.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, എ.കെ ആന്റണി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ കെ. ദാസന്, ഇ.കെ വിജയന്, മുസ്ലിം ലീഗ് നേതാക്കളായ പി.കെ.കെ ബാവ, ഉമ്മര്‍ പാണ്ടികശാല, കോണ്‍ഗ്രസ് നേതാക്കളായ എന്‍. സുബ്രഹ്മണ്യന്, കെ.സി അബു, പി.എസ്.സി അംഗം ടി.ടി ഇസ്മായില്‍, നഗരസഭാ ചെയര്മാന് അഡ്വ. കെ. സത്യന് എന്നിവര്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."