സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, ആര്.ടി.ഒ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായമായി 35 ലക്ഷം രൂപയും ഭൂരഹിതര്‍ക്ക് 30 പട്ടയങ്ങളും പുതിയ റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ വികസന ചിത്രപ്രദര്‍ശനം കെ. കുഞ്ഞിരാമന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആനുകൂല്യവിതരണം കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷന്‍ വി.വി രമേശന് ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയര്പേഴ്സന് എം. സുലൈഖ അധ്യക്ഷയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് മുറിയനാവി, എന്‍. ഉണ്ണികൃഷ്ണന്, നഗരസഭാംഗം എച്ച്. റംഷീദ്, താലൂക്ക് സപ്ലൈ ഓഫിസര്‍ യു. നാരായണന്, ജോയിന്റ് ആര്.ടി.ഒ എ.സി ഷീബ, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എ.കെ രമേന്ദ്രന്‍, ഡെപ്യുട്ടി തഹസില്‍ദാര്‍ എ. പവിത്രന്, എം. മധുസൂദനന്, കെ. പ്രഭാവതി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."