അടിസ്ഥാന സൗകര്യങ്ങളില്ലാതെ വാച്ചിക്കൊല്ലി ഗ്രാമവാസികള്‍
ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്തിലെ പാടന്തറക്ക് സമീപമുള്ള വാച്ചിക്കൊല്ലിയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതത്തില്‍.
സെക്ഷന്‍ 17,53 വിഭാഗത്തില്‍പ്പെട്ട ഭൂമിയില്‍ ആദിവാസികള്‍ അടക്കമുള്ള എഴുപതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
മുറവിളികള്‍ക്കൊടുവില്‍ ഗ്രാമത്തിലേക്ക് വൈദ്യുതി സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും മറ്റുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഇതുവരെ അധികൃതര്‍ ചെയ്തു കൊടുത്തിട്ടില്ല.
ഈ പ്രദേശത്തേക്കുള്ള റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാല്‍ മഴക്കാലങ്ങളില്‍ ചേറും ചളിയുമായ റോഡിലൂടെ വേണം വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സഞ്ചരിക്കാന്‍.
ഇതിലൂടെ കാല്‍നടയാത്രപോലും നിലവില്‍ ദുസ്സഹമായിരിക്കയാണ്. കൂടാതെ നടപാതകളുടെ അഭാവവും നിലനില്‍ക്കുന്നുണ്ട്. എഴുപത് കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗ്രാമത്തില്‍ സമീപകാലത്ത് കാട്ടാന, തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാല്‍ നാല്‍പത്തഞ്ച് കുടുംബങ്ങള്‍ മറ്റൊരിടത്തേക്ക് സ്ഥലം മാറി പോയിരുന്നു.
ഇതോടെ പ്രദേശത്ത് ഇരുപത്തഞ്ച് കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ താമസിക്കുന്നത്.
ഗ്രാമത്തിലുള്ള ബാക്കി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത് അവര്‍ക്ക് സൈര്യ ജീവിതം നല്‍കണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."