HOME
DETAILS
MAL
തമിഴ്നാട് സ്വദേശി വാടക വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍
backup
August 01 2016 | 19:08 PM
അഞ്ചല്‍: തുണിത്തരങ്ങള്‍ വീടുവീടാന്തരം വില്‍പ്പന നടത്തി വന്ന തമിഴ്നാട് സ്വദേശിയെ വാടക വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. മധുര ജില്ലയില്‍ പാടിപ്പെട്ടി താലൂക്കില്‍ സിമിണിപ്പെട്ടി സ്വദേശി സ്വദേശി മുരുകനെ (45) ആണ് മരിച്ച നിലയില്‍ കണ്ടത്. അഞ്ചല്‍ ചീപ്പുവയലില്‍ വര്‍ഷങ്ങളായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
ഞായറാഴ്ച രാത്രി ഒമ്പതോടെ തമിഴ്നാട്ടിലുള്ള ചെറിയച്ഛനെ വിളിച്ച് മുരുകന് വളരെ വികാരാധീനനായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നു മുരുകന്റെ മകന് മഹേന്ദ്രന്(21) ചീപ്പുവയലിലെ പരിസരവാസികളെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് അവരെത്തി കതക് തള്ളിത്തുറന്ന് നോക്കിയപ്പോള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടത്.
അഞ്ചല്‍ പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."