യുവേഫ നാഷന്‍സ് ലീഗ്: ബെല്‍ജിയത്തിന് ജയം; ഇംഗ്ലണ്ടിന് സമനില
ലണ്ടന്‍: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലണ്ട് -ക്രൊയേഷ്യ മത്സരം ഗോള്‍രഹിതമായി പിരിഞ്ഞപ്പോള്‍ ബെല്‍ജിയം ജയത്തോടെ മുന്നേറി. ലോകകപ്പ് സെമിഫൈനലിലേറ്റ തോല്‍വിക്ക് മധുരപ്രതികാരം വീട്ടാനെത്തിയ ഇംഗ്ലണ്ടിനെ ക്രൊയേഷ്യ സമനിലയില്‍ തളക്കുകയായിരുന്നു.
ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ബെല്‍ജിയം 2-1ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ മറികടന്നു. ടീമിന്റെ രണ്ടു ഗോളും സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിന്റെ വകയായിരുന്നു. 58, 84 മിനുട്ടുകളിലായിരുന്നു താരം ഗോള്‍ നേടിയത്. 76ാം മിനുട്ടില്‍ മരിയോ ഗാവ്‌റനോവിച്ചിലൂടെ സ്വിസ്പട ഒരു ഗോള്‍ മടക്കി തോല്‍വിഭാരം കുറച്ചു.
ഗ്രൂപ്പ് ബിയില്‍ ഓസ്ട്രിയ 1-0ത്തിന് വടക്കന്‍ അയര്‍ലന്‍ഡിനെയും ഗ്രൂപ്പ് സിയില്‍ ഗ്രീസ് 1-0ത്തിന് ഹംഗറിയെയും ഫിന്‍ലന്‍ഡ് 1-0ത്തിന് എസ്റ്റോണിയയെയും ഡിയില്‍ മാള്‍ഡോവ 2-0ത്തിന് സാന്‍മരിനോയെയും ബെലാറസ് 1-0ത്തിന് ലക്‌സംബര്‍ഗിനെയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."