ഐ.ഒ.സി പ്ലാന്റ് പ്രവര്‍ത്തനം സുരക്ഷാ സംവിധാനത്തോടെ: മാനേജര്‍
തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് പൂര്‍ണ സുരക്ഷാ സജീകരണങ്ങളോടു കൂടിയാണെന്ന് പ്ലാന്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്ലാന്റ് മാനേജറുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് മാനേജര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്ലാന്റ് പ്രവര്‍ത്തിക്കാനുള്ള മുഴുവന്‍ സുരക്ഷാ സംവിധാനങ്ങളും പ്ലാന്റിനകത്ത് ഉണ്ടെന്നും കഴിഞ്ഞ ആഴ്ചയില്‍ ഹരിയാനയില്‍ നിന്ന് പ്ലാന്റില്‍ എത്തിച്ച ഇ.ആര്.വി റോഡിലെ സുരക്ഷകൂടി കണക്കിലെടുത്താണ്. 27 വര്‍ഷമായി പ്ലാന്റ് ഇവിടെ പ്രവര്‍ത്തനമാരംഭിച്ചിട്ട്.
ഇതുവരെ ഒരു അപകടവും പ്ലാന്റിനകത്ത് ഉണ്ടായില്ലയെന്നത് ഈ പ്രത്യേകത കൊണ്ടാണെന്നും മാനേജര്‍ വിശദീകരിച്ചു. കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കുന്നചര്ച്ചയില് ഔദ്യോഗികമായി ക്ഷണിച്ചാല്‍ സംബന്ധിക്കാമെന്നും മാനേജര്‍ ജനപ്രതിനിധികള്‍ക്ക് ഉറപ്പു നല്കി. ജില്ലാ പഞ്ചായത്തംഗങ്ങളായ എ.കെ അബ്ദുറഹ്മാന്, ബക്കര്‍ ചെര്ന്നൂര്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റര്‍, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ് തോട്ടത്തില്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."