കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
തിരുവനന്തപുരം: രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 0471 251 7500, 0471 232 2056 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കും രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ജലസേചന വകുപ്പ് 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പരുകള്‍ ചുവടെ: തിരുവനന്തപുരം 0471 2430239, കൊല്ലം 0474 2745570, പത്തനംതിട്ട 0468 2271272, ഇടുക്കി 0486 8272996, കോട്ടയം 0481 2562662, ആലപ്പുഴ 0477 2267122, എറണാകുളം 0484 2422230, തൃശൂര്‍ 0487 2332486, പാലക്കാട് 0491 2522808, മലപ്പുറം 0483 2734956, കോഴിക്കോട് 0495 2371995, വയനാട് 04936 226061, കണ്ണൂര്‍ 0497 2700117, കാസര്‍കോട് 0499 4230699.
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ നഗരകാര്യ ഡയരക്ടറേറ്റില്‍ 04712318896 എന്ന നമ്പരില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കണ്‍ട്രോള്‍ റൂമിന്റെ നോഡല്‍ ഓഫിസറായി സീനിയര്‍ സൂപ്രണ്ട് വി.എസ് മനോജിനെയും (9497878198) പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് നഗരകാര്യ ഡയരക്ടറേറ്റിലെ ഭരണ വിഭാഗം ജോയിന്റ് ഡയരക്ടര്‍ ബി.കെ ബാലരാജ് (9447653725), ആരോഗ്യ വിഭാഗം ജോയിന്റ് ഡയരക്ടര്‍ ഡോ.ഉമ്മുസെല്‍മ.സി (ചുങ്കത്ത്) (9447494342) എന്നിവരെയും ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."