ഐ.ഒ.സി പ്ലാന്റ് മാറ്റിസ്ഥാപിക്കുക: ബഹുജന റാലി നാളെ
മലപ്പുറം: ജനവാസ കേന്ദ്രത്തില്‍ നിന്നും ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ(ഐ.ഒ.സി)പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്പ്രദേശത്തെ ആക്ഷന്‍ കൗണ്‍സില്‍ 15ന് ബഹുജന റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1992ല്‍ തുടങ്ങിയ സ്ഥാപനം നിലവില്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ പ്രദേശവാസികള്‍ ഏറെ ആശങ്കയിലാണെന്നും നേതാക്കള്‍ പറഞ്ഞു.
നാളെ വൈകിട്ട് നാലിന് ചേളാരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരിസരത്ത് നിന്നാരംഭിക്കുന്ന ബഹുജന മാര്‍ച്ച് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി തിലകന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. ടി.പി അന്‍വര്‍, കടവത്ത് മൊയ്തീന്‍കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."