HOME
DETAILS
MAL
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ചുമതലക്കാരെ നിയമിച്ച് ബി.ജെ.പി
backup
August 09 2019 | 20:08 PM
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ചുമതലക്കാരെ നിയോഗിച്ച് ബി.ജെ.പി. ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നേതാക്കള്‍ക്ക് ചുമതല നല്‍കിയിരിക്കുന്നത്. ഇവയില്‍ ഡല്‍ഹി ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി സഖ്യമാണ് അധികാരത്തില്‍.
ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറിനാണ് ചുമതല. ഡല്‍ഹിക്കടുത്തുള്ള ഹരിയാനയില്‍ കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍, ബി.ജെ.പി- ശിവസേന സഖ്യം മത്സരിക്കുന്ന മഹാരാഷ്ട്രയില്‍ ഒ.പി മാഥുര്‍, ജാര്‍ഖണ്ഡില്‍ ഭൂപേന്ദ്രയാദവ് എന്നിങ്ങനെയാണ് ചുമതല നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രചാരണ തന്ത്രങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഈ നേതാക്കളുടെ ചുമതലയിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."