HOME
DETAILS

മുസ്‌ലിംകള്‍ കൂടുതലുണ്ടെങ്കിലും രാജ്യത്ത് ഐ.എസിന് വളരാനായില്ല: രാജ്‌നാഥ് സിങ്

  
backup
June 03 2017 | 22:06 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f





ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെങ്കിലും ആഗോള ഭീകരസംഘടനയായ ഐ.എസിന് ഇവിടെ വളരാന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഐ.എസ് ഉയര്‍ത്തിയ വെല്ലുവിളി നേരിടുന്നതില്‍ ഇന്ത്യ വിജയിച്ചു. ഇതുവരെ രാജ്യത്ത് 90ലധികം ഐ.എസ് അനുഭാവികളെ അറസ്റ്റ് ചെയ്തു.
ഐ.എസ് അനുഭാവികളുടെ നീക്കങ്ങളെ തടയാനും ആക്രമണശ്രമങ്ങളെ ഫലപ്രദമായി ചെറുക്കാനും കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. എന്‍.ഡി.എ സര്‍ക്കാര്‍ മൂന്നുവര്‍ഷം തികച്ച വേളയില്‍ മന്ത്രാലയത്തിന്റെ ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ്.
ജമ്മുകശ്മിരിലെ ജനങ്ങളെയും സുരക്ഷാസേനയെയും പൂര്‍ണമായും വിശ്വസിക്കുന്നു. കശ്മിരില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്നു വിശ്വാസമുണ്ട്. കശ്മിര്‍ പ്രശ്‌നം അവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പരിഹരിക്കും. ഒറ്റ രാത്രികൊണ്ട് പ്രശ്‌നം പരിഹരിക്കാനാവില്ല. വിഘടനവാദികളുടെ താല്‍പര്യങ്ങള്‍ക്കായി കശ്മിരിലെ യുവാക്കളെ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പാകിസ്താന്‍ പണം നല്‍കിയുള്ള കശ്മിരിലെ ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കും. മൂന്നുവര്‍ഷത്തിനുള്ളില്‍ 368 ഭീകരരെ കൊലപ്പെടുത്തി-രാജ്‌നാഥ് പറഞ്ഞു.
ഗുര്‍ദാസ്പൂരിലും പത്താന്‍കോട്ടുമായി രണ്ടു സ്‌ഫോടനം മാത്രമാണ് മൂന്നു വര്‍ഷത്തിനിടെയുണ്ടായത്. അക്രമങ്ങളുടെ എണ്ണത്തില്‍ 25 ശതമാനത്തിന്റെയും മരണത്തിന്റെ കാര്യത്തില്‍ 40 ശതമാനത്തിന്റെയും കുറവുണ്ടായി. മിന്നലാക്രമണമുണ്ടായതിന് ശേഷം ആറുമാസത്തിനിടയില്‍ പാകിസ്താനില്‍നിന്നുള്ള നുഴഞ്ഞുകയറ്റം 45 ശതമാനം കുറഞ്ഞു.
ഇടതുതീവ്രവാദം ഇല്ലാതാക്കുന്നതില്‍ 65 ശതമാനം വിജയം കണ്ടു. മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളില്‍ 2,187 മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചതായും രാജ്‌നാഥ് അവകാശപ്പെട്ടു.
അതേസമയം, കശ്മിരില്‍ യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച സൈനികരുടെ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ചില ചോദ്യങ്ങള്‍ക്ക് അതെയെന്നോ അല്ലെന്നോ ഒറ്റയടിക്ക് മറുപടി പറയാന്‍ സാധ്യമല്ലെന്ന് രാജ്‌നാഥ് സിങ് പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  13 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  39 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  44 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  4 hours ago