ഉരുള്‍പൊട്ടല്‍ അറിഞ്ഞിരിക്കേണ്ടത്: ഉരുള്‍പൊട്ടലിനു മുന്‍പ്, ഉരുള്‍പൊട്ടല്‍ സമയത്ത്, ഉരുള്‍പൊട്ടലിനു ശേഷം
ഉരുള്‍പൊട്ടലിനു മുന്‍പ്
• പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക
• കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
• എമര്‍ജന്‍സി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാല്‍ കൈയില്‍ കരുതുകയും ചെയ്യുക.
• അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ടെലിഫോണ്‍ നമ്പറുകള്‍ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാല്‍ ഉപയോഗിക്കുകയും ചെയ്യുക.
• ശക്തമായ മഴയുള്ളപ്പോള്‍ ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കുക.
• വീട് ഒഴിയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടുക.
ഉരുള്‍പൊട്ടല്‍ സമയത്ത്
• മരങ്ങളുടെ ചുവടെ അഭയം തേടരുത്.
• പ്രഥമ ശുശ്രൂഷ അറിയുന്നവര്‍ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുക.
• വയോധികര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍ എന്നിവര്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നല്‍കുക.
• വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.
• ഉരുള്‍പൊട്ടല്‍ സമയത്തു നിങ്ങള്‍ വീട്ടിനകത്താണെങ്കില്‍ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക.
• ഉരുള്‍പൊട്ടലില്‍ പെടുകയാണെങ്കില്‍ നിങ്ങളുടെ തലയില്‍ പരിക്കേല്‍ക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.
ഉരുള്‍പൊട്ടലിനു ശേഷം
• ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തേക്ക് സന്ദര്‍ശനത്തിന് പോകാതിരിക്കുക.
• ഉരുള്‍പൊട്ടല്‍ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെല്‍ഫിയോ എടുക്കരുത്.
• ഉരുള്‍പൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈനുകള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തുക.
• രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെന്‍സിനും മറ്റു വാഹനങ്ങള്‍ക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.
• കെട്ടിടാവശിഷ്ടങ്ങളില്‍ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവര്‍ മാത്രം ഏര്‍പ്പെടുക.
കടപ്പാട്: കേരളാ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."