കോണ്‍ഗ്രസ് ചതിച്ചു, സി.പി.എം അപമാനിച്ചു: പി.എസ് ശ്രീധരന് പിള്ള
ചാത്തന്നൂര്‍: ആചാര സംരക്ഷണത്തിന് വേണ്ടി ഹിന്ദുസമൂഹം തെരുവിലിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് ചതിക്കാന്‍ കോണ്‍ഗ്രസും അപമാനിക്കാന്‍ സി.പി.എമ്മും ശ്രമിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള.
നാലാം തീയതി വരെ സമരമുഖത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. പ്രക്ഷോപത്തെ പിന്നോട്ടടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍ അധികാരത്തിന്റെ അഹങ്കാരത്തില്‍ ഹിന്ദുസമൂഹത്തെ അധിക്ഷേപിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എല്ലാക്കാലത്തും ഇവരുടെ നിലപാട് ഇതുതന്നെയായിരുന്നു. ശ്രീനാരായണ ഗുരുദേവനെയും മന്നത്ത് ആചാര്യനെയും അയ്യങ്കാളി ഗുരുദേവനെയും തള്ളിപ്പറയാന്‍ ഇവര്‍ക്ക് മടിയുണ്ടായിരുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും അനുഗ്രഹം യാത്രക്കുണ്ടായി. തന്ത്രികുടുംബവും,പന്തളം കൊട്ടാരവും എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകള്‍ പൂര്‍ണ പിന്തുണയാണ് നല്‍കിയത്. എന്നാല്‍ അവരെ ആരെയും തെരുവിലേക്ക് ഇറക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. അവര്‍ ഞങ്ങള്‍ക്ക് ദിശാബോധം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."