ദുരിത മുഖങ്ങളില്‍ കര്‍മ നിരതരാവുക; ആശ്വാസത്തിനായി പ്രാര്‍ത്ഥന നിര്‍വഹിക്കുക: സമസ്ത
കോഴിക്കോട്: ശക്തമായ പ്രളയവും മഴയും കാരണം ദുരിതത്തിലായവര്‍ക്ക് വേണ്ടിയും ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയും എല്ലാവരും പ്രാര്‍ത്ഥന നിര്‍വഹിക്കണമെന്നും ദുരന്ത മേഖലകളില്‍ കര്‍മ നിരതരാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.
നാടും നഗരവും വെള്ളത്തിലകപ്പെട്ടിരിക്കുകയാണ്. നിരവധി ജീവനകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കാനും അറഫാ നോമ്പ് നോല്‍ക്കാനും കഴിയാതെ പലരും ദുരിതാശ്വാസ കാംപുകളിലാണ്. ഈ സമയത്ത് എല്ലാവരും പള്ളികളില്‍വച്ചും അല്ലാതേയും പ്രത്യേക പ്രാര്‍ത്ഥന നിര്‍വഹിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൡ എല്ലാവരും പങ്കാളികളാവണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
വീട് നഷ്ടപ്പെട്ടവര്‍ക്ക് അഭയം നല്‍കലും ഭക്ഷണ സാധനങ്ങളും മറ്റു അവശ്യ വസ്തുക്കളും എത്തിച്ചു നല്‍കലും വിശ്വാസത്തിന്റെ ഭാഗമായ സാമൂഹിക ബാധ്യത തന്നെയാണ്. അതെല്ലാവരും നിര്‍വഹിക്കണം. വിശ്വാസികളുടെ ആയുധമായ പ്രാര്‍ത്ഥന ഈ ഘട്ടത്തില്‍ ആത്മാര്‍ത്ഥമായി നിര്‍വഹിക്കണം. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സുരക്ഷ നല്‍കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
സമസ്തയുടേയും പോഷക സംഘടനകളുടേയും മുഴുവന്‍ പ്രവര്‍ത്തകരും ഈ ഘട്ടത്തില്‍ സര്‍വ സജ്ജരായി കര്‍മ രംഗത്തിറങ്ങണമെന്നും മരണപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. പല സ്ഥലങ്ങളിലായി ദുരന്തത്തിലകപ്പെട്ട് മരണപ്പെട്ടവര്‍ക്ക് സമസ്ത നേതാക്കള്‍ ആനുശേചനം അറിയിച്ചു. പ്രളയാന്തര പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സമസ്ത കൂടെയുണ്ടാവുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."