പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല, വെളിപെടുത്തല്‍ സിനിമാ രംഗത്തെ അരക്ഷിതാവസ്ഥ പുറത്തു കൊണ്ടു വരാന്‍- വിശദീകരണവുമായി രേവതി
കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി രേവതി. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്നതിനാണ് പതിനേഴു വയസുള്ള പെണ്‍കുട്ടിയെ ഭയചകിതയാക്കിയ സംഭവം താന്‍ വിവരിച്ചതെന്ന് രേവതി പറഞ്ഞു.
പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാത്രി പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ ആരോ തട്ടിവിളിച്ചതാണ്. ഇത് കേട്ട് ഭയന്നാണ് അവള്‍ തന്റെ അരികിലെത്തിയതെന്നും രേവതി വ്യക്തമാക്കി.
26 വര്‍ഷം മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ പ്രസക്തമാണ് എന്ന് തോന്നിയതിനാലാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചത്. എന്നാല്‍ ഇത് ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത് തെറ്റാണെന്നും അവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേക്കുറിച്ച് തുറന്ന് പറയാന്‍ ധൈര്യമില്ലാതിരുന്നതിനാലാണ് പറയാഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എറണാകുളം പ്രസ്സ്‌ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത ഡബ്ല്യ.സി.സിയുടെ വാര്‍ത്തസമ്മേളനത്തിനിടെയാണ് രേവതി പീഡനവിവരം വെളിപ്പെടുത്തിയത്.
രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."