ശമനമില്ലാതെ വന്യമൃഗശല്യം; പൊറുതിമുട്ടി കര്‍ഷകര്‍
ഇരിക്കൂര്‍: കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇരിക്കൂര്‍, പടിയൂര്‍, കൂടാളി പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ കര്‍ഷകര്‍ കൃഷിയിറക്കാനാകാത്ത അവസ്ഥയില്‍.
മൂന്ന് ഗ്രാമപഞ്ചായത്തുകളിലെയും കൃഷി സംഘങ്ങളും ക്ലസ്റ്ററുകളും വനിതാ കൂട്ടായ്മകളുടെയും കുടുംബശ്രീ സംഘങ്ങളും നടത്തിയിരുന്ന കൃഷികളാണ് കാട്ടുപന്നികളും കുരങ്ങുകളും നശിപ്പിച്ചത്. പച്ചക്കറികളും കപ്പ, ചേമ്പ്, ചേന, വാഴ എന്നിവ അടക്കമുള്ളവയാണ് നശിപ്പിച്ചത്.
പടിയൂര്‍ പഞ്ചായത്തിലെ മലയോര മേഖലയില്‍ കാട്ടുപന്നി, കുരങ്ങ് ശല്യം കാരണം കൃഷികളാന്നും ഇറക്കാനാകാത്ത സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും വന്യജീവികളുടെ ശല്യം രൂക്ഷമാണ്. പന്നി കൂട്ടത്തെ മറികടക്കാനായി ചിലര്‍ തോട്ടങ്ങള്‍ക്കു ചുറ്റും പഴയ സാരികള്‍ കെട്ടി വേലി ഉണ്ടാക്കിയിരിക്കുകയാണ്.
വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടിയിട്ടും ഇത് തടയാന്‍ വനം വകുപ്പ് അധികൃതര്‍ക്ക് കഴിയുന്നില്ലെന്നാണ് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നത്. കൃഷിനാശം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ വി. അബ്ദുല്‍ ഖാദറും പഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."