കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി, തിരച്ചില്‍ തുടരുന്നു
മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
കോട്ടക്കുന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സരോജിനിയുടെ മകന്റെ ഭാര്യ ഗീതു (22), ഒന്നര വയസുള്ള മകന് ധ്രുവ് എന്നിവരുടെ മൃതദേഹമാണ് മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഗീതുവിന്റെ ഭര്‍ത്താവ് ശരത്തിന്റെ അമ്മ സരോജിനിയെ ഇനി കണ്ടെത്താനുണ്ട്.
കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റവന്യു ഉദ്യോഗസ്ഥരും പൊലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു.
കോട്ടക്കുന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്നു സരോജിനി, മകന്റെ ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് വെള്ളിയാഴ്ച്ച ഉണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ടത്. അപകടത്തില്‍ നിന്ന് സരോജിനിയുടെ മകന് ശരത് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."