നൂറുമേനി കൊയ്ത് ജില്ലയിലെ സ്‌കൂളുകള്‍
തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ നൂറുമേനി കൊയ്ത് തലസ്ഥാനത്തെ സ്‌കൂളുകള്‍. പട്ടം കേന്ദ്രീയ വിദ്യാലയത്തിന് 100 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 322 വിദ്യാര്‍ഥികളും വിജയിച്ചു. 88 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡ് നേടി.
ആക്കുളം കേന്ദ്രീയ വിദ്യാലയത്തിനും 100 ശതമാനം വിജയമുണ്ട്. പരീക്ഷയെഴുതിയ 99 വിദ്യാര്‍ഥികളും വിജയിച്ചു. 42 പേര്‍ക്ക് എ വണ്‍ ഗ്രേഡുണ്ട്. പട്ടം ആര്യ സ്‌കൂളിനുമുണ്ട് നൂറുമേനി. പരീക്ഷയെഴുതിയ 203 വിദ്യാര്‍ഥികളും വിജയിച്ചു. 50 പേര്‍ എ വണ്‍ ഗ്രേഡ് നേടി.
കഴക്കൂട്ടം ജ്യോതിസ് സ്‌കൂളിനും 100 ശതമാനം വിജയമാണ്. പരീക്ഷയെഴുതിയ 100 വിദ്യാര്‍ഥികളും വിജയിച്ചു. 51 പേര്‍ എ വണ്‍ ഗ്രേഡ് നേടി. നെട്ടയം എ.ആര്‍ പബ്ലിക് സ്‌കൂളിനും 100 ശതമാനം വിജയമുണ്ട്.
കഠിനംകുളം :സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ കഴക്കൂട്ടം എ. ജെ സെന്‍ട്രല്‍ സ്‌കൂള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു. ഏഴ് വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി. മറ്റു വിദ്യാര്‍ഥികളെല്ലാം ഡിസ്റ്റിങ്ഷന്‍ നേടിയിട്ടുണ്ട്.
വര്‍ക്കല : സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ വര്‍ക്കല മന്നാനിയ പബ്ലിക് സ്‌കൂളിനും നൂറുമേനി. പതിനൊന്ന് വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. അതില്‍ മൂന്നു പേര്‍ എല്ലാ വിഷയത്തിനും എ വണ്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."