HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്
backup
June 04 2017 | 04:06 AM
കിളിമാനൂര്‍ :സംസ്ഥാന പാതയില്‍ കിളിമാനൂര്‍ മഹാദേവേശ്വരത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്നു പേര്‍ക്ക് പരുക്കേറ്റു.പത്തനംതിട്ട മല്ലപ്പള്ളി പാലമൂട്ടില്‍ ഹൗസില്‍ തോമസ് (58)ലീനാമ്മ (52) ഷാജി (28) എന്നിവര്‍ക്കാണ് പരുക്കേറ്റത് . ഇതില്‍ ഷാജിയുടെ നില ഗുരുതരമാണ്. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം . കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കണിയാപുരം ഡിപ്പോയിലെ ബസും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
അതിനിടെ വിവരമറിയിച്ചിട്ട് പൊലിസും 108 ആംബുലന്‍സും എത്താന്‍ വൈകിയെന്ന് ആക്ഷേപമുണ്ട്. കിളിമാനൂര്‍ പൊലിസ് കേസ് എടുത്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."